ചത്താലും കോവിഡ് ടെസ്റ്റ് നടത്തില്ല; അധികൃതരെ വീട്ടിൽ കയറ്റിയില്ല, നടി രേഖയ്ക്ക് സംഭവിച്ചത്

ബോളിവുഡിലെ താരങ്ങൾക്ക് കോവിഡ് ബാധിച്ചത് ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ബോളിവുഡ് താരം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ആരാധ്യ ബച്ചനും ദിവസങ്ങൾക്ക് മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താരങ്ങൾ തന്നെയാണ് ടെസ്റ്റ് പോസിറ്റീവായ വിവരം ജനങ്ങളോട് പങ്കുവെച്ചത്. ഇതിന് പിന്നാലെ യാണ് അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയുടെ സഹോദരനും നടനുമായ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്

അതെ സമയം തന്നെ നടി രേഖയുടെ സെക്യൂരിറ്റി ജീവനക്കാർക്കും മറ്റ് രണ്ട് ജോലിക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചത് വലിയ വാർത്തയായിരുന്നു. തുടർന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ രേഖയുടെ ബംഗ്ലാവുകൾ സീൽ ചെയ്യുകയും ചെയ്തിരുന്നു. നടിയോട് ക്വാറന്റൈനിൽ പോകാനും ആവശ്യപ്പെട്ടിരുന്നു. കോവിഡ് ടെസ്റ്റ് നടത്താൻ നടി രേഖ വിസമ്മതിക്കുന്നുവെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ . കോർപ്പറേഷൻ അധികൃതരെ വീട്ടിൽ കയറ്റാനും അണുനശീകരണം നടത്താനും താരം സമ്മതിക്കുന്നില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് െചയ്തു.

താരത്തിന്റെ വീട്ടിലെത്തിയ അധികൃതർക്ക് രേഖയുടെ മാനേജർ നടിയുടെ നമ്പർ കൊടുക്കുകയും വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തന്നെ നേരത്തെ വിളിച്ചിട്ടു മാത്രം വന്നാൽ മതിയെന്നാണ് ഈ നമ്പറിൽ വിളിച്ച കോർപ്പറേഷന്റെ ചീഫ് മെഡിക്കൽ ഓഫിസറോട് രേഖ പറഞ്ഞത്. നടിയുടെ മറുപടി അവരെ ഞെട്ടിച്ചു. കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞാൽ ആ സ്ഥലം എത്രയും പെട്ടന്ന് സാനിറ്റൈസ് ചെയ്യുക അവരുടെ ഉത്തരവാദിത്തമാണ്.

ഇക്കാര്യം പറഞ്ഞ് രേഖയെ വീണ്ടും വിളിച്ചപ്പോഴും കൊറോണ ടെസ്റ്റ് നടത്താൻ തയ്യാറല്ലെന്നാണ് അറിയിച്ചത്. കോവിഡ് പോസിറ്റിവ് ഉള്ള ആരുമായും താൻ ബന്ധപ്പെട്ടിട്ടില്ലെന്നാണ് നടി പറയുന്നത്.

ഇതിനെ കുറിച്ച് നടി പറയുന്നത് ഇങ്ങനെയാണ്…. താൻ കൊവിഡ് പോസിറ്റിവായ ഉള്ള ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാൽ തന്നെ ടെസ്റ്റ് നടത്തേണ്ട അവശ്യമില്ല. കൂടാതെ താനും സ്റ്റാഫും സ്വയം ടെസ്റ്റ് നടത്തി മുംബൈയ് മുനിസിപ്പൽ കോർപ്പറേഷന് റിസൾട്ട് അയച്ച തരുമെന്നും നടി അറിയിച്ചിട്ടുണ്ട്. ഫിലിം ഫെയറാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രേഖയുടെ ബാന്ദ്രയിലുള്ള വാസതി സീൽ ചെയ്തിരിക്കുകയാണ്. നടി രേഖയുടെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥീരീകരിച്ചതിനെ തുടർന്നാണ് വസതി ബി.എം.സി സീൽ ചെയ്തത്. നടിയുടെ വസതിയിലെ മറ്റ് ചില ജോലിക്കാർക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചിട്ടുമുണ്ട്.

Noora T Noora T :