രണ്‍വീര്‍ സിംഗിന്റെ മുംബൈയില്‍ നടന്ന ആദ്യ ഓഡിഷന്‍; വൈറലായി വീഡിയോ

ബോളിവുഡില് നിരവധി ആരാധകരുള്ള താരമാണ് രണ്‍വീര്‍ സിംഗ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. 2010ല്‍ യഷ് രാജ് ഫിലിംസിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ബാന്‍ഡ് ബാജാ ബരാത് എന്ന ചിത്രത്തിലൂടെയാണ് രണ്‍വീര്‍ സിംഗ് പുറത്തെത്തിയത്.

ഇപ്പോഴിതാ രണ്‍വീറിന്റെ ആദ്യ ഓഡിഷന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ദാദാസാഹിബ് ഫാല്‍ക്കേ ഇന്‍സ്റ്റിറ്റിയൂട്ട് ആണ് ഈ വീഡിയോ പുറത്തുവിട്ടത്. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. രണ്‍വീര്‍ സിംഗിന്റെ മുംബൈയില്‍ നടന്ന ആദ്യ ഓഡിഷന്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്.

അധികം വൈകാതെ തന്നെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പ്രത്യേകരീതിയില്‍ നൃത്തംചെയ്യുന്ന രണ്‍വീറിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇതേ ചുവട് തന്നെ പലതവണ ആവര്‍ത്തിക്കുന്നത് കണ്ട് ഓഡിഷനില്‍ ഒപ്പമുണ്ടായിരുന്നവര്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലാണ് രണ്‍വീര്‍ ഒടുവില്‍ ത്തെിയത്. ആലിയാ ഭട്ട് ആയിരുന്നു ചിത്രത്തിലെ നായിക. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ന്‍ ആണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം.

അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ്, അര്‍ജുന്‍ കപൂര്‍, കരീന കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഫര്‍ഹാന്‍ അക്തര്‍ സംവിധാനംചെയ്യുന്ന ഡോണ്‍ 3 യിലും രണ്‍വീര്‍ ആണ് നായകന്‍.

അതേസമയം, ഫാഷനില്‍ എപ്പോഴും വ്യത്യസ്തത പരീക്ഷിക്കുന്ന താരമാണ് രണ്‍വീര്‍ സിങ്ങ്. സാധാരണ ഫാഷന്‍ സങ്കല്‍പങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഔട്ട്ഫിറ്റുകളാണ് രണ്‍വീര്‍ തെരഞ്ഞെടുക്കാറുള്ളത്. ഉര്‍ഫി ജാവേദിന്റെ പുരുഷരൂപം എന്നുള്ള പരിഹാസങ്ങളും താരത്തിന് നേരെയുണ്ടായിട്ടുണ്ട്.

Vijayasree Vijayasree :