കിടിലൻ ലുക്കിൽ രൺവീറും ദീപികയും;വൈറലായി ചിത്രം!

ബോളിവുഡിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് രൺവീറും ദീപികയും.താരങ്ങളുടെ ചിത്രങ്ങൾ ഒക്കെ തന്നെയും പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾ കൂടെയാണ് രവീറും ദീപികയും.ഇരുവരുടെയും വിവാഹവും വളരെ ഏറെ ആഘോഷമാക്കിയിരുന്നു ആരാധകർ.ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾക്കൊക്കെയും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്.കൂടാതെ ഏറെ ആരാധക പിന്തുണയാണ് ഇരുവരുടെ സിനിമകൾക്ക് ലഭിച്ചിരുന്നത്.

വിവാഹത്തിന് ശേഷം താരങ്ങൾ ഒരുമിച്ച് എത്തുകയാണിപ്പോൾ വീണ്ടും.ആരാധകരെല്ലാം തന്നെ അതിൻറെ ആകാംക്ഷയിലാണ്.ദീപിക പദുക്കോണും രണ്‍വീര്‍ സിങും പ്രധാന വേഷത്തിലെത്തുന്ന കബീർഖാൻ ചിത്രം ’83’യുടെ ഷൂട്ടിംഗ് പൂർത്തിയായി. 1983 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസിനെതിരായി നേടിയ ചരിത്രവിജയത്തിനെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സന്തോഷം ആഘോഷിക്കുന്ന ദീപികയുടെയും രൺവീറിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

’83’ൽ അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന കപില്‍ ദേവിന്റെ വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്. വിവാഹത്തിന് ശേഷം രണ്‍വീറിനൊപ്പമുള്ള ദീപികയുടെ ആദ്യ ചിത്രമാണിത്. മുൻപ് ‘പത്മാവത്’, ‘ബാജിരാവോ മസ്താനി’, ‘ഗോലിയോന്‍ കി രാസ്‌ലീല റാംലീല’ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.ദീപികയാണ് ചിത്രം പൂർത്തിയായ സന്തോഷത്തിൽ പാർട്ടി സംഘടിപ്പിച്ചത്. സംവിധായകൻ കബീർ ഖാൻ, പ്രൊഡ്യൂസർ മധു മാന്റേ, അഭിനേതാക്കളായ സാഹിബ് സലിം, താഹിർ രാജ് തുടങ്ങിയവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. പാർട്ടിയിൽ ഒന്നിച്ചു നൃത്തം ചെയ്യുകയാണ് ദീപികയും രൺവീറും.

ranveer singh and deepika padukone

Sruthi S :