എതിര്‍പ്പുകള്‍ സ്വാഭാവികം; എല്ലായിടത്തും എല്ലാകാലത്തുമുണ്ടാവും; പ്രതികരണവുമായി രഞ്ജി പണിക്കർ

മലയാള ചിത്രം സൂഫിയും സുജാതയും ഓൺലൈൻ റിലീസിനൊരുങ്ങുകയാണ്. തിയേറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ റിലീസ് ചെയ്യുന്നത് ഈ സാഹചര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രഞ്ജി പണിക്കര്‍.

മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത സ്ഥിതിക്ക് ഇതില്‍ ആലോചിക്കാനായി ഒന്നുമില്ല. എതിര്‍പ്പുകള്‍ എല്ലായിടത്തും എല്ലാകാലത്തുമുണ്ടാവും. പുതിയ എന്ത് കടന്ന് വന്നാലും അത് ഈ എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നും മാതൃഭൂമിയ്ക്ക് നല്‍യിക അഭിമുഖത്തിൽ അദ്ദേഹം പറയുന്നു

രഞ്ജി പണിക്കരുടെ വാക്കുകള്‍ ഇങ്ങനെ..;

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം: റേഷന്‍ കടകള്‍ വഴിയുള്ള വിതരണം മെയ്.

“തീയേറ്ററുകള്‍ അിശ്ചിതമായി അടഞ്ഞു കിടക്കുന്നു. മറ്റു മാര്‍​ഗങ്ങള്‍ ഒന്നുമില്ലാത്ത സ്ഥിതിക്ക് ഇതില്‍ ആലോചിക്കാനായി ഒന്നുമില്ല. ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇനി കൂടുതല്‍ ശക്തമാവുക തന്നെ ചെയ്യും. സാമ്ബത്തികമായും മറ്റും. സിനിമാ ആസ്വാദനത്തില്‍ തന്നെ വലിയൊരു മാറ്റമാണ് ഇനി നടക്കാന്‍ പോകുന്നത്. പക്ഷേ കൂട്ടമായിരുന്നുള്ള ആസ്വാദനത്തിന്റെ ഹരം ഒന്ന് വേറെ തന്നെയാണെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു.

ഒടിടി പ്ലാറ്റ്ഫോമുകള്‍ സിനിമ റിലീസിന് സ്പേസ് നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്ഫോം ആയി മാറും. പക്ഷേ എങ്കിലും വലിയ ബഡ്ജറ്റിലുള്ള വലിയ സിനിമകള്‍ അത്തരം പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ സാധ്യതകള്‍ പരിമിതമാണ്. മലയാളം താരതമ്യേന ചെറിയ മാര്‍ക്കറ്റ് ആണ് തെലുങ്കിനേയും തമിഴിനേയും അപേക്ഷിച്ച്‌. ആ ഭാഷകളിലുള്ള സിനിമകള്‍ നമ്മള്‍ കാണാറുണ്ട് ആസ്വദിക്കാറുണ്ട്. പക്ഷേ നമ്മുടെ സിനിമകള്‍ അവര്‍ അങ്ങനെ കാണാറില്ല. നമുക്കുള്ള സ്പേസും റവന്യൂവും കുറവാണ്.

എങ്കിലും ഈ അവസരത്തില്‍ ഇത്തരമൊരു പ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് സാധിക്കുന്നത് വിനോദ വ്യവസായത്തെ അപേക്ഷിച്ച്‌ വലിയ ആശ്വാസമാണ്. പിന്നെ എതിര്‍പ്പുകള്‍ എല്ലായിടത്തും എല്ലാകാലത്തുമുണ്ടാവും. പുതിയ എന്ത് കടന്ന് വന്നാലും അത് ഈ എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. പക്ഷേ യാഥാര്‍ഥ്യം മനസിലാക്കേണ്ടതാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കേണ്ടതാണ്”.

Noora T Noora T :