പറക്കും തളികയുടെ എഡിറ്റിംഗിന് ശേഷം ഞാനും ദിലീപുമായി ഭയങ്കരമായി വഴക്ക് ഉണ്ടായിരുന്നു, എഡിറ്റര്‍ രഞ്ജൻ എബ്രഹാം

മലയാള ചലച്ചിത്ര ലോകത്തേറെ പ്രശസ്തനായ എഡിറ്ററാണ് രഞ്ജൻ എബ്രഹാം. ഇതിനോടകം തന്നെ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ എഡിറ്റിംഗ് നിര്‍വഹിക്കാന്‍ രഞ്ജൻ എബ്രഹാമിന് കഴിഞ്ഞു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇത്രയും വർഷത്തെ തന്റെ അനുഭവങ്ങളും മറക്കാൻ ആവാത്ത സംഭവങ്ങളുമൊക്കെയാണ് രഞ്ജന്‍ പങ്കുവെയ്ക്കുന്നത്.

മലയാളികൾക്ക് ഇപ്പോഴും ഏറെ പ്രിയപ്പെട്ട സിനിമയാണ് ദിലീപ് നായകനായി എത്തിയ ഈ പറക്കുംതളിക. ഇന്നും ടെലിവിഷനില്‍ എത്തിയാല്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. കലാ സംഘം ഹംസ നിർമിച്ച ചിത്രം നിരവധി പ്രതിസന്ധികളിലൂടെയാണു ചിത്രീകരണം പൂർത്തിയാക്കിയത്. സാമ്പത്തിക പ്രതിസന്ധി ആയിരുന്നു ഏറ്റവും വലിയ പ്രശ്നം.ചിത്രീകരണം മുടങ്ങുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു.

എറണാംകുളത്തായിരുന്നു ഭൂരിഭാഗം രംഗങ്ങളുടെയും ചിത്രീകരണം. ഇടപ്പള്ളിയിലെ അഞ്ചുമന ക്ഷേത്രത്തിന്റെ മുൻവശം ആയിരുന്നു പ്രധാന ലൊക്കേഷൻ. ഇപ്പോഴിതാ പറക്കും തളികയുടെ എഡിറ്റംഗിനിടെ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് രഞ്ജന്‍ പറയുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗിനിടെ അന്ന് അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ജോണി ആന്റണിയുമായും ദിലീപുമായും വഴക്കായി എന്നാണ് അദ്ദേഹം പറഞ്ഞത്.

പറക്കും തളികയുടെ എഡിറ്റിംഗിന് ശേഷം ഞാനും ദിലീപുമായി ഭയങ്കരമായി വഴക്ക് ഉണ്ടായിരുന്നു. അതിനകത്ത് ഒരുപാട് എഡിറ്റ് ചെയ്ത് കളയേണ്ടിവന്നിരുന്നു, ഒരുപാട് സീൻസ്. ഫസ്റ്റ് ഹാഫിൽ നിന്ന് പത്തിരുപത് മിനിട്ടോളം കുറയ്‌ക്കേണ്ടി വന്നു. അന്ന് ജോണി ആന്റണി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി.

ദിലീപും ഞാനുമായിട്ട് ഒരു ദിവസം 9 മണി തൊട്ട് 12 മണി വരെ ഗുസ്തിയായിരുന്നു. പടം 100 ദിവസം ഓടിയ ശേഷം മദ്രാസ്സിൽ വെച്ച് കണ്ടപ്പോഴും അതേക്കുറിച്ച് പറഞ്ഞെന്ന് രഞ്ജൻ പറഞ്ഞു. എന്നാല്‍ ഡയറക്ടർ തന്റെ കൂടെ സപ്പോർട്ട് ചെയ്ത് നില്‍ക്കുക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ദിലീപിന്‍റെ തന്നെ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന സി ഐ ഡി മൂസയിൽ അത്ഭുതപ്പെടുത്തിയത് സ്റ്റേറ്റ് അവാർഡ് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സി ഐ ഡി മൂസയുടെ എഡിറ്റർക്കർക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ പക്ഷേ അതിന് അവാർഡ് കിട്ടി. അതില്‍ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല, തനിക്ക് ഇമോഷണൽ സീൻസ് എഡിറ്റ് ചെയ്യാനാണ് ബുദ്ധിമുട്ട് തോന്നിയിട്ടുള്ളതെന്ന് രഞ്ജൻ പറഞ്ഞു. പലരും വിചാരിക്കും ഫൈറ്റ് സീൻസായിരിക്കുമെന്നാണ്. അതിന്റെ ഓർഡർ കിട്ടിയാൽ ബാക്കിയെല്ലാം എളുപ്പത്തിൽ ചെയ്യാം. ഹൃദയത്തിൽ ദർശന പ്രണവിനെ പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന ആ സീൻ തന്നെ ഹോണ്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

അതേ സമയം ഷൂട്ട് ചെയ്ത മുഴുവൻ കണ്ടന്റും എഡിറ്റിംഗ് ടേബിളിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നാണ് രഞ്ജൻ എബ്രഹാം പറയുന്നത്. കാരണം മൊത്തം കണ്ടുകഴിയുമ്പോൾ അതിനകത്ത് നല്ലൊരു പോർഷൻ ഉണ്ടാകും. നല്ലൊരു പോർഷൻ മിസ്സാകരുത് എന്ന് മാത്രമാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :