ജീവിതത്തിന്റെ സത്യസന്ധമായ ആഴത്തിലുള്ള വിവരണം; റാണി മുഖര്‍ജിയുടെ ആത്മക്കഥ ഒരുങ്ങുന്നു!; പ്രകാശനം താരത്തിന്റെ ജന്മദിനത്തില്‍

എഴുത്തുകാരിയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോളിവുഡ് താരം റാണി മുഖര്‍ജി. അടുത്ത വര്‍ഷം റാണി മുഖര്‍ജിയുടെ ജന്മദിനത്തിലാകും പുസ്തകം പുറത്തിറങ്ങുക. പുസ്തകം പ്രസിദ്ധീകരിക്കുന്ന ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടത്.

റാണി മുഖര്‍ജിയുടെ ജീവിതത്തിന്റെ സത്യസന്ധമായ ആഴത്തിലുള്ള വിവരണമാവും പുസ്തകം.സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെന്ന നിലയില്‍, ഞങ്ങള്‍ നിരന്തരം വിലയിരുത്തപ്പെടുന്നുണ്ട്. കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയത്ത് നേരിട്ട പരീക്ഷണങ്ങളിലേക്കും, കഷ്ടപ്പാടുകളിലേക്കും, അതുണ്ടാക്കിയ സ്വാധീനത്തിലേക്കുമൊക്കെ ആഴ്ന്നിറങ്ങുന്നതാണ് ഈ പുസ്തകം.

ജീവിതത്തില്‍ ഇതുവരെ തിരിഞ്ഞു നോക്കി, മുന്‍കാലത്തെ കുറിച് പരിശോധിക്കാനും ആത്മപരിശോധന നടത്താനുമൊന്നും സമയം ലഭിച്ചിരുന്നില്ല’ റാണി മുഖര്‍ജി പറഞ്ഞു.’ കുട്ടിക്കാലം മുതല്‍ ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനുള്ള ഒരു മാര്‍ഗമായിരുന്നു ഈ ആത്മകഥ.

ഇത് എന്റെ ആരാധകര്‍ക്കും എനിക്ക് അതിരില്ലാത്ത സ്‌നേഹം നല്‍കുകയും എന്നെ നിലനിര്‍ത്തുകയും ചെയ്ത ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. അവരുടെ പ്രതികരണങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. അടുത്ത വര്‍ഷം എന്റെ ജന്മദിനത്തില്‍ ഈ പുസ്തകം പുറത്തിറങ്ങും, അത് ആ ദിവസത്തെ കൂടുതല്‍ സവിശേഷമാക്കുന്നു!’ അവര്‍ കൂട്ടിച്ചേര്‍ത്തു.

റാണി മുഖര്‍ജിയുടെ 45ാം പിറന്നാള്‍ ദിനത്തിലാണ് പുസ്തകം പ്രസിദ്ധീകരിക്കുക. 1996ല്‍ രാജാ കി ആയേഗി ബരാത്ത് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന റാണി മുഖര്‍ജി 25 വര്‍ഷത്തിലേറെയായി ബോളിവുഡിലെ സജീവ സാന്നിധ്യമാണ്. ബ്ലാക്ക്, വീര്‍സാര, യുവ, കുച്ച് കുച്ച് ഹോത്താ ഹേ, നോ വണ്‍ കില്‍ഡ് ജെസ്സിക്ക, മര്‍ദാനി, ഹിച്കി തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന റാണി എക്കാലത്തും പ്രേക്ഷകരുടെ പ്രിയതാരമാണ് .

Vijayasree Vijayasree :