സ്വതന്ത്ര്യ വീർ സവർക്കറിന് ബോളിവുഡ് ഒരു പിന്തുണയും നൽകിയില്ല, ചിത്രം പൂർത്തിയാക്കാൻ ഒരുപാട് ബുദ്ധിമുട്ടി, സ്വത്തുക്കള്‍ വിറ്റു രണ്‍ദീപ് ഹൂഡ

ബോളിവുഡിന് സുപരിചിതനായ താരമാണ് രണ്‍ദീപ് ഹൂഡ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ സവർക്കറുടെ ജീവിതം പ്രമേയമായ സ്വതന്ത്ര്യ വീർ സവർക്കറിന് ബോളിവുഡിൽ നിന്ന് യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് പറയുകയാണ് രണ്‍ദീപ്.

ബോളിവുഡ് ഒരു പിന്തുണയും നൽകിയില്ല. ചിത്രം പൂർത്തിയാക്കാൻ താൻ ഒരുപാട് ബുദ്ധിമുട്ടി. സാമ്പത്തിക ബുദ്ധിമുട്ടുകൾ തിരിച്ചടിയായി. ചിത്രം പൂര്‍ത്തീകരിക്കാനായി സ്വത്തുക്കൾ വിതന്‍റെ ൽക്കേണ്ടി വന്നുവെന്നും താരം പറഞ്ഞിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും തനിക്ക് ഇൻഡസ്ട്രിയിൽ നിന്നുള്ള പിന്തുണ ലഭിച്ചില്ലെന്നത് നിരാശയാണ് എന്നും രൺദീപ് ഹൂഡ പറയുന്നു. താൻ പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമ ചെയ്യുന്നത്. ബോളിവുഡിന് വേണ്ടിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സവർക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാ​ഗമായി, 18 കിലേയാളമാണ് കുറച്ചത്. മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകൻ. എന്നാൽ 2022 ൽ അദ്ദേഹം ചിത്രത്തിൽ നിന്ന് പിൻമാറുകയായിരുന്നു.

ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ രൺദീപ ഹൂഡ ആവശ്യപ്പെട്ടുവെന്നും തുടർന്ന് ചിത്രത്തിൽ നിന്ന് പിൻമാറിയെന്നുമായിരുന്നു മഹേഷ് മഞ്ജരേക്കര്‍ പറഞ്ഞിരുന്നത്. 2021 ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 2024 മാർച്ച് 22 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.എന്നാല്‍ ബോക്സോഫീസില്‍ പരാജയമായിരുന്നു ചിത്രം.

Vijayasree Vijayasree :