സവര്‍ക്കറാകാന്‍ അസാധ്യ രൂപമാറ്റം നടത്തി നടന്‍ റണ്‍ദീപ് ഹൂഡ

നടന്‍ റണ്‍ദീപ് ഹൂഡയുടെ അസാധ്യ രൂപമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തര്‍ച്ചാവിഷയം. സ്വാതന്ത്ര്യ സമരസേനാനി വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിത കഥ പറയുന്ന ചിത്രത്തിന് വേണ്ടിയാണ് താരം അദ്ദേഹം ആരോഗ്യത്തെ വെല്ലുവിളിച്ച് രൂപമാറ്റം നടത്തിയത്.

തിങ്കളാഴ്ച അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച മിറര്‍ സെല്‍ഫിയാണ് ആരാധകരെ ഞെട്ടിച്ചത്. കാലപാനി എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

‘സ്വാതന്ത്ര വീര്‍ സവര്‍ക്കര്‍’ എന്ന ചിത്രം സംവിധാനം ചെയ്യുന്നതും നടന്‍ തന്നെയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ റണ്‍ദീപ് ഹൂഡയുടെ രൂപമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

നടന്റെ സമര്‍പ്പണത്തെക്കുറിച്ച് വാചാലനായ രഞ്ജിത്ത് ഇത്തരം ഒരു ചിത്രം ചെയ്യാന്‍ തയാറായതിന് നടന് നന്ദി പറയുകയും ചെയ്തു. മാര്‍ച്ച് 22നാണ് ആഗോള തലത്തില്‍ സ്വാതന്ത്ര വീര്‍ സവര്‍ക്കര്‍’ തിയേറ്ററുകളിലെത്തുന്നത്.

Vijayasree Vijayasree :