മമ്മൂട്ടിയുടെ പടം പിടിക്കാനുള്ള പൈസയൊന്നും എനിക്കില്ല; രമേശ് പിഷാരടി!

രമേശ് പിഷാരടി ഏറ്റവും പുതിയതായി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധർവ്വൻ.ചിത്രത്തിൽ മമ്മൂട്ടിയാണ് അഭിനയിക്കുന്നത്.രണ്ട് ദിവസം മുൻപ് റീലിസ് ആയ ചിത്രത്തിന് നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് കിട്ടുന്നത്.പിഷാരടിയും മമ്മൂട്ടിയും നല്ല സൗഹൃദത്തിലാണ്.മാത്രമല്ല കുറച്ചു ദിവസങ്ങളായി ഇരുവരും ഒന്നിച്ചാണ് അഭിമുഖങ്ങൾക്കും മറ്റുപരിപാടികൾക്കും പങ്കെടുക്കുന്നതും.ഏറ്റവും പുതിയതായി ഒരു പ്രമുഖ മാധ്യമത്തിന് പിഷാരടി നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സംവിധാനം, നിർമാണം, അഭിനയം, തിരക്കഥ. പിന്നെ സ്റ്റേജ് ഷോയും. ഫെയ്സ്‌ബുക്കിലും സജീവം. ഒരുമിച്ച് ഇതെല്ലാം എങ്ങനെ സാധിക്കുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് പിഷാരടി നൽകിയ മറുപടി എങ്ങനെയായിരുന്നു.നിർമാണമൊക്കെ പേരിനേയുള്ളൂ. മമ്മൂക്കയുടെ പടം പിടിക്കാനുള്ള പൈസയൊന്നും എനിക്കില്ല. അഭിനയത്തിനും അത്ര സമയമൊന്നും വേണ്ട. ആരെങ്കിലും എഴുതിവച്ച് വിളിക്കും, പോയി ചെയ്താൽ മതി. തിരക്കഥയും സംവിധാനവും മാത്രമേ സമയമേറെ വേണ്ടതുള്ളൂ. സോഷ്യൽ മീഡിയയൊക്കെ നമ്മുടെ കൈയിലെ ഫോണിൽ തന്നെയല്ലേ. അതിലൂടെ ലോകത്തെ കാണാം, അപ്ഡേറ്റ് ചെയ്യാം. ഇല്ലെങ്കിൽ ഈ തൊഴിലിൽ നിന്നു പതുക്കെ പുറകോട്ടുപോകും.

ഒരു മിമിക്രി താരമായി മലയാളികൾക്ക് സുപരിചിതനായ രമേശ് പിഷാരടി പിന്നീട് സംവിധാനം, നിർമാണം, അഭിനയം, തിരക്കഥ തുടങ്ങിയ രംഗത്തേക്ക് കാലെടുത്തുവെക്കുകയായിരുന്നു.ആദ്യം സംവിധാനം ചെയ്ത് ചിത്രം പഞ്ചവർണ്ണ തത്തയായിരുന്നു.

ramesh pisharody talks about mammooty

Sruthi S :