പരസ്യമെടുക്കാൻ വന്ന ധർമജനെ മമ്മുക്ക മീൻക്കാരൻ ആക്കിയ കഥ ഇതാണ്;രമേശ് പിഷാരടി പറയുന്നു!

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍.പഞ്ചവര്ണ തത്തക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവൻ. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം സെപ്റ്റംബര്‍ 27നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഗാനമേള വേദികളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് മമ്മൂട്ടി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് രമേഷ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. ഇരുവരും ഒരുമിച്ചെത്തിയ മിക്ക പരിപാടികള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ്മമൂഹുര്‍ത്തങ്ങളുമായിട്ടാണ് ഇരുവരും എപ്പോഴും എത്താറുളളത്. മിമിക്രി വേദികളില്‍ നിന്നുമാണ് ഇരുവരും ടെലിവിഷനിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയിരുന്നത്. മലയാളത്തിലെ തിരക്കുളള ഹാസ്യ നടന്മാരില്‍ ഒരാളായി ധര്‍മ്മജന്‍ മാറിയപ്പോള്‍ സംവിധായകനായിട്ടാണ് രമേഷ് പിഷാരടി തിളങ്ങിയത്.

മലയാള സിനിമയിലും പുറത്തും ഒരുപോലെ നല്ല സുഹൃത്തുക്കളാണിവർ.ഇരുവരും ഒരുമിച്ചെത്തുന്ന വേദികളും വളരെ രസകരമായിരിക്കും സിനിമയും അങ്ങനെ തന്നെ. അടുത്ത സുഹൃത്തുക്കളായ ഇരുവരും പരസ്പരം ട്രോളാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ധര്‍മ്മജനെക്കുറിച്ച് രമേഷ് പിഷാരടി വെളിപ്പെടുത്തിയ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. പുതിയ ചിത്രമായ ഗാനഗന്ധര്‍വ്വന്റെ റിലീസിനോടനുബന്ധിച്ച നടന്ന അഭിമുഖത്തിലായിരുന്നു രമേഷ് പിഷാരടി ധര്‍മ്മജനെക്കുറിച്ച് പറഞ്ഞത്. തന്റെ സ്ഥാപനമായ ധര്‍മ്മൂസ് ഫിഷ് ഹബിന്റെ പരസ്യത്തിന് മമ്മൂക്കയെ ഉപയോഗിക്കാന്‍ പോയി ഒടുക്കം ഗാനഗന്ധര്‍വ്വനില്‍ മീന്‍കാരനായ ധര്‍മ്മജനെക്കുറിച്ചാണ് രമേഷ് പിഷാരടി രസകരമായി വെളിപ്പെടുത്തിയത്.

ധര്‍മ്മജന് മൂന്ന് നാല് മീന്‍കട എറണാകുളത്തുണ്ട്. അങ്ങനെയിരിക്കെ എന്റെ അടുത്ത് വന്ന് പറഞ്ഞു. ഞാന്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ അതില്‍ മമ്മൂക്ക മീന്‍ മേടിക്കുന്ന ഒരു സീന്‍ എഴുതുക. എന്നിട്ട് മമ്മൂക്കയെ ആ കടയില്‍ കൊണ്ടുവരണം. എന്നിട്ട് ആ കടയില്‍ മമ്മൂക്ക കയറുന്നതും ഇറങ്ങുന്നതും മീന്‍ മേടിക്കുന്നതും ഇവന്‍ മീന്‍കച്ചവടക്കാരനായി അഭിനയിക്കുന്നതും എടുക്കാം. അപ്പോള്‍ ആ കടയ്ക്ക് പരസ്യവും കിട്ടും. അത് സിനിമയുടെ ട്രെയിലറിലൊക്കെ ഇടുകയും ചെയ്യാമെന്ന്, രമേഷ് പിഷാരടി പറയുന്നു.

പിന്നീട് ഇതൊക്കെ ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ഉല്ലാസ് എന്ന് പറയുന്ന കഥാപാത്രം പത്തോ പതിനയ്യായിരം രൂപ കൊണ്ട് മാസം കടന്നുപോകുന്ന ഒരു കഥാപാത്രമാണെന്നും ഇയാളൊന്നും ധര്‍മ്മജന്റെ പോലുളള വലിയ കടയിലൊന്നും ചെന്ന് മീന്‍ വാങ്ങില്ലെന്നും മമ്മൂക്ക പറഞ്ഞു. അതുകൊണ്ട് മീന്‍ മേടിക്കുന്ന സീന്‍ മാറ്റണ്ട. അവനൊരു സൈക്കിളുംകൊണ്ട് വീട്ടില്‍ മീന്‍ കൊണ്ടുവന്ന് വില്‍ക്കട്ടേയെന്ന്. ഗാനഗന്ധര്‍വ്വന്‍ കാണുമ്പോള്‍ മമ്മൂട്ടിയുടെ വീടിന്റെ മുന്നില്‍ കൂടി മീനുമായി സൈക്കിളില്‍ വരുന്ന ധര്‍മ്മജനെ നിങ്ങള്‍ക്ക് കാണാനാകും. രമേഷ് പിഷാരടി അഭിമുഖത്തില്‍ പറഞ്ഞു.

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഗാന ഗന്ധർവ്വൻ .കാത്തിരിപ്പിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട് , ഒരുപാട് പ്രതീക്ഷകൾ ഉണ്ട് . അതിലേറ്റവും പ്രധാനപ്പെട്ടത് മമ്മൂട്ടിയും രമേശ് പിഷാരടിയും ഒന്നിക്കുന്നു എന്നതാണ്. മമ്മൂട്ടി എന്ന മഹാ നടന്റെ ജൈത്ര യാത്ര മലയാളികൾക്ക് കാണാപ്പാഠമാണ് .

സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം പക്ക എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും.

രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ , സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖ നടി വന്ദിത മനോഹറാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍പിളള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആന്റോ ജോസഫ് ഫിലിംസാണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

ramesh pisharadi talk about damajan

Sruthi S :