ഓസ്‌കാര്‍ അവാര്‍ഡ് നിശയ്ക്ക് ചെരുപ്പ് ധരിക്കാതെ പുറപ്പെട്ട് രാം ചരണ്‍; കാരണം!

വരുന്ന മാര്‍ച്ച് 12നാണ് ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ഇത്തവണ ഇന്ത്യന്‍ സിനിമയും പ്രതീക്ഷയിലാണ്. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം മത്സരിക്കുന്നുണ്ട്. വളരെക്കാലത്തിന് ശേഷമാണ് ഒരിന്ത്യന്‍ ഫീച്ചര്‍ ഫിലിം ഓസ്‌കാറിന്റെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ അവസാന റൗണ്ടില്‍ എത്തുന്നത്.

ലോസ്ആഞ്ചലോസിലെ ഓസ്‌കാര്‍ നിശയ്ക്കായി കഴിഞ്ഞ ദിവസം ആര്‍ആര്‍ആര്‍ ചിത്രത്തിലെ നായകന്‍ രാം ചരണ്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നും വിമാനം കയറി. യുഎസില്‍ മറ്റ് ചില പരിപാടികളും ഉള്ളതിനാലാണ് രാം ചരണ്‍ നേരത്തെ പുറപ്പെട്ടത്.

കറുത്ത വസ്ത്രത്തിലാണ് രാം ചരണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ഒപ്പം ചെരുപ്പും ധരിച്ചിരുന്നില്ല. അയ്യപ്പഭക്തനായ രാം ചരണ്‍. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതിന്റെ ഭാഗമായാണ് ചെരുപ്പ് ധരിക്കാത്തത്. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി നഗ്‌നപാദനായി ഇരിക്കുന്നതിന്റെ ഭാഗമായാണ് നടനെ പാദരക്ഷകളില്ലാതെ കാണപ്പെട്ടത്.

സഹനടന്‍ ജൂനിയര്‍ എന്‍ടിആര്‍, ആര്‍ആര്‍ആര്‍ സംവിധായകന്‍ എസ്എസ് രാജമൗലി എന്നിവര്‍ക്കൊപ്പം രാം ചരണ്‍ കഴിഞ്ഞ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നൈറ്റില്‍ പങ്കെടുത്തിരുന്നു. ആര്‍ആര്‍ആര്‍ ഈ അവാര്‍ഡ് നൈറ്റില്‍ മികച്ച വിദേശ ഭാഷാ വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍ആര്‍ആര്‍ റിലീസായത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയത്. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും ‘ആര്‍ആര്‍ആറി’ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.

Vijayasree Vijayasree :