പുതിയ അയ്യപ്പൻ അറിഞ്ഞില്ല; അശ്ലീലം ഇല്ലാത്ത സിനിമയ്ക്കു എ സെർട്ടിഫിക്കറ്റ് ; എങ്കിലും അരുവി പതിയെ പുഴയായി തന്നെ മാറി

1921 പുഴ മുതൽ പുഴ വരെ എന്ന സംവിധായകൻ രാമസിംഹന്റെ സിനിമ വിജയത്തിലേക്ക് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സംവിധായകൻ തന്നെ തന്റെ സിനിമ വിജയമാണെന്ന് ഫേസ്ബുക്കിലൂടെ അവകാശപ്പെടുന്നു. സിനിമ സെൻസറിങ് മുതൽ വിവാദത്തിലായിരുന്നു ഒരിക്കലും സിനിമ ഇറങ്ങില്ല, സെൻസർ സർട്ടിഫിക്കറ്റ് കിട്ടില്ല, ഉള്ള പൈസ മുഴുവൻ രാമസിംഹൻ അടിച്ചുമാറ്റി. സിനിമ പുറത്തു വരാതെയിരിക്കാൻ മരിച്ചു പോയ വർക്കല രാധാകൃഷ്ണൻ എന്ന സിപിഎം നേതാവിന്റെ മകളുടെ മകൾ പാർവതി ശ്രമിച്ചിരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇവയെ എല്ലാം അതിജീവിച്ച് ചിത്രം തിയറ്ററിലെത്തി .

അരുവി പതിയെ പുഴയായി മാറി. ആരും തിയറ്ററിലേക്ക് വരാത്ത സീസണിൽ പുഴ ഒഴുകുന്നുണ്ടെങ്കിൽ വിജയിച്ചു.സിനിമ കണ്ടവർ മറ്റുള്ളവരോട് പറഞ്ഞ് പറഞ്ഞ് ആയിരങ്ങൾ ഈ സിനിമ കണ്ടു കഴിഞ്ഞെന്നും രാമസിംഹൻ അബൂബക്കർ പറയുന്നു. പതിയെ ഇന്ത്യ മുഴുവൻ സിനിമ കാണിക്കും. ശേഷം ലോകം മുഴുവൻ. പിന്നെ ഒടിടിയിൽ ശേഷം ഓരോ വീടുകളിലുമെന്ന് അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ പ്രതികരിച്ചു.

കോഴിക്കോടും, കണ്ണൂരുമെല്ലാം എറണാകുളത്തുമെല്ലാം തിയറ്ററുകളിൽ ഷോയുടെ എണ്ണം കൂട്ടിയതും സംവിധായകൻ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിനിമക്കെതിരായ ആരോപണങ്ങളെ തള്ളി കൊണ്ട് രാമസിംഹൻ രംഗത്തുവന്നിരുന്നു. സിനിമ നല്ല രീതിയിൽ മുന്നോട്ടുപോകുമ്പോൾ, അതിനെ തകർക്കാനാണ് ശ്രമം. ജനകീയ കൂട്ടായ്മ വഴി സ്വരൂപിച്ച തുക ദുർവിനിയോഗം നടത്തിയെന്ന ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ജനകീയ കൂട്ടായ്മ വഴി സ്വരൂപിച്ച തുക ദുർവിനിയോഗം നടത്തിയെന്ന ആരോപണത്തിനും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ മറുപടി പറഞ്ഞു.

‘പറ്റിച്ച പൈസ കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് പിന്നിൽ ഒരേക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്. കുറച്ച് പൈസ സ്വിസ് ബാങ്കിലിട്ടു. ബാക്കി പൂഴ്‌ത്തി വച്ചിട്ടുണ്ട്. അത് എന്തു ചെയ്യണമെന്ന് അറിയില്ല. ജനങ്ങളോട് മറുപടി പറയേണ്ടി വരില്ല. എല്ലാം എന്റെ അക്കൗണ്ടിലേക്കാണ് വന്നത്, കൃത്യമായ കണക്കുണ്ട്. രണ്ടു കോടിയിൽ താഴെ പണം പിരിഞ്ഞു കിട്ടി. അതിൽ കടവും ഉൾപ്പെടും. സിനിമ ഇപ്പോൾ തിയേറ്ററുകളിലെത്തി കഴിഞ്ഞു. 86 തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു. സാങ്കേതിക അപാകതകൾ ഏറെയുള്ള സിനിമ ആണെങ്കിലും മനുഷ്യപറ്റ് വറ്റാത്ത ഒരോ മനുഷ്യനും കാണേണ്ട സിനിമയാണ് എന്ന് പൊതുവായ അഭിപ്രായം ഉയർന്നു വന്നിട്ടുണ്ട് .

സിനിമ മേഖലയിൽ നിന്നുള്ള ആരും സിനിമയ്ക്കു പിന്തുണ നൽകാത്തതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത് ഉണ്ണി മുകുന്ദനാണ്. മാളികപ്പുറം സിനിമയിലൂടെ ഇവിടുത്തെ ഹിന്ദുക്കളുടെ വിശ്വാസവും വികാരവും വളരെ അസ്സലായി വിറ്റ് കാശാക്കിയ, സ്വയം അയ്യപ്പൻ ആയി അവരോധിച്ച സംഘികളുടെ “സ്വന്തം” ഉണ്ണി മുകുന്ദനും അറിഞ്ഞിട്ടില്ലല്ലോ. “സംഘി” ലാലേട്ടനും തഥൈവ. എന്നിങ്ങനെ പോകുന്നു കമെന്റുകൾ.

സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങളിൽ ആസ്വദിച്ച് കാണാൻ പറ്റുന്ന സിനിമയല്ല, മതഭ്രാന്ത് തലയ്ക്ക് പിടിച്ച ഒരു വിഭാഗം തീവ്രവാദികളുടെ കൊടുംക്രൂരതകളാണ് . ഈ ഭീകരപ്രവർത്തനങ്ങളെ വെള്ളപൂശുവാനും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ന്യായീകരിക്കുന്നത്തിന് പിന്നിൽ സർക്കാർ സംവിധാനങ്ങൾ, പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ, മുഖ്യധാരാമാധ്യമങ്ങൾ എന്നിവരുമുണ്ടെന്നത് ദൗർഭാഗ്യകരമായ യാഥാർത്ഥ്യമാണ് എന്നിവയാണ്. രാമസിംഹൻ എന്ന അലി അക്ബറുടെ ചങ്കൂറ്റത്തിൻ്റെ കൂടി സാക്ഷ്യപത്രമാകും ഈ സിനിമ എന്നുമുള്ള അഭിപ്രായങ്ങളാണ് വരുന്നത്.

ഈ ചിത്രം മലബാർ കലാപത്തിന്റെ യഥാർഥ ചരിത്രമാണ്എന്ന് ഇതിന്റെ പ്രവർത്തകരും കണ്ടവരും സാക്ഷ്യപ്പെടുത്തുന്നത്. ഒരുപാട് ഗവേഷണങ്ങൾക്കൊടുവിലാണ് സിനിമ ഒരുക്കിയത്. സിനിമ ഒരുക്കിയിരിക്കുന്നത് അനുഭവസ്ഥരുടെ കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ്. മലബാർ കലാപത്തെ ആസ്പദമാക്കി ഒരുക്കുമെന്ന പ്രഖ്യാപിച്ച മറ്റു ചിത്രങ്ങൾ നടന്നില്ല . എന്നാൽ ഞങ്ങൾ ആരും അവരെ എതിർത്തില്ല. അവർ സിനിമ എടുത്താൽ ഞങ്ങളും എടുക്കുമെന്നാണ് പറഞ്ഞത്. ജനങ്ങൾ ഞങ്ങൾക്കൊപ്പം നിന്നു. എന്നും സംവിധായകൻ പറഞ്ഞു.

Rekha Krishnan :