നെപോട്ടിസം കാരണം എനിക്ക് സിനിമകൾ നഷ്ടപ്പെട്ടു, പക്ഷേ ഞാൻ അതിനെ പിന്തുണയ്ക്കുന്നു; രാകുൽ പ്രീത് സിം​ഗ്

പ്രേക്ഷകർക്കേറെ സുപരിചിതയായ താരമാണ് രാകുൽ പ്രീത് സിം​ഗ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

നെപോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഭാവിയിൽ താനും തന്റെ കുട്ടികളെ സിനിമയിൽ വരാൻ സഹായിക്കുമെന്നും രാകുൽ പറഞ്ഞു. നിങ്ങൾ ഇത് എത്രയും വേഗം മനസിലാക്കുന്നുവോ അതാണ് നിങ്ങളുടെ പുരോഗതിക്ക് നല്ലത്. നാളെ എന്റെ കുട്ടികൾക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ തീർച്ചയായും ഞാൻ അവരെ സഹായിക്കും. ഞാൻ നേരിടേണ്ടി വന്ന അവസ്ഥ അവർക്ക് വരാൻ ഞാൻ അനുവദിക്കില്ല.

അതുപോലെ, സ്റ്റാർ കിഡ്‌സിന് എളുപ്പം സിനിമയിൽ എത്താൻ സാധിക്കുന്നുവെങ്കിൽ അത് അവരുടെ മാതാപിതാക്കൾ കഠിനാധ്വാനം ചെയ്തതുകൊണ്ടാണ്. അതുകൊണ്ട് നെപ്പോട്ടിസം വലിയ പ്രശ്‌നമായി ഞാൻ ചിന്തിക്കുന്നില്ല. അത് ഒരു യാഥാർത്ഥ്യമാണ്, സിനിമകൾ എനിക്ക് അത് മൂലം നഷ്ടമായി, പക്ഷെ അതിൽ എനിക്ക് ദുഃഖമില്ല എന്നാണ് രാകുൽ പ്രീത് സിം​ഗ് പറയുന്നത്.

അതേസമയം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടി വിവാഹിതയായത്. നടനും നിർമാതാവുമായ ജാക്കി ഭഗ്‌നാനിയാണ് ഭർത്താവ്. 2024 ഫെബ്രുവരി 21ന് ഗോവയിൽ വെച്ചാണ് വിവാഹം നടന്നത്. ദീർഘനാളായി രാകുലും ഭഗ്നാനിയും പ്രണയത്തിലായിരുന്നു. 2021ൽ ആണ് ജാക്കിയുമായുള്ള പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തുന്നത്.

കമൽഹാസൻ നായകനായി കഴിഞ്ഞ ജൂലൈയിൽ ഇറങ്ങിയ ഇന്ത്യൻ 2 എന്ന ചിത്രത്തിലാണ് രാകുൽ അവസാനം അഭിനയിച്ചത്. ചിത്രത്തിൽ സിദ്ധാർത്ഥിൻറെ ജോഡിയായണ് രാകുൽ എത്തിയത്.

Vijayasree Vijayasree :