ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് രാകുല്‍ പ്രീത് സിങ്ങ്. ഇപ്പോഴിതാ താരത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തെലുങ്ക് സിനിമയിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അന്വേഷണം.
തിങ്കളാഴ്ചയാണ് രാകുലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രാകുലിനെ കൂടാതെ ബിആര്‍എസ് എംഎല്‍എ രോഹിത് റെഡ്ഡിയേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.
താരത്തെ നേരത്തെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. നാലു വര്‍ഷമായി അന്വേഷണം തുടരുന്ന കേസുമായി ബന്ധപ്പെട്ട് നിരവധി തെലുങ്ക് താരങ്ങളെയാണ് ചോദ്യം ചെയ്തത്.
2017 ജൂലൈയില്‍ 30 ലക്ഷം വിലമതിക്കുന്ന മയക്കുമരുന്നുമായി സംഗീതജ്ഞന് കാല്വിന് മസ്കാരെന്ഹാസും മറ്റു രണ്ടുപേരും അറസ്റ്റിലായതാണ് കേസിന് ആദാരം. തുടര്‍ന്ന് തെലുങ്ക് താരങ്ങളായ റാണ ദഗ്ഗുബട്ടി, രവി തേജ, ചാര്‍മി കൗര്‍, നവ്ദീപ്, തനിഷ്, നന്ദു, തരുണ്‍ തുടങ്ങിയവരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.