രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായി? ആശംസയുമായി ആരാധകർ; ചിത്രങ്ങൾ വൈറലാകുന്നു

ബിഗ് ബോസ് രണ്ടാം ഭാഗം തുടങ്ങിയത് മുതൽ ഉയർന്ന് കേട്ട പേരാണ് രജിത് കുമാര്‍. തുടക്കം മുതല്‍ രജിത്തിനെ കേന്ദ്രീകരിച്ചായിരുന്നു എല്ലാവരും സംസാരിച്ചിരുന്നത്. ആദ്യ ആഴ്ചകളിൽ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച് തുടർന്നുള്ള എലിമിനേഷനുകളിൽ കൂടുതൽ വോട്ടുകൾ നേടി മുന്നേറിയ രജിത് കുമാർ പെട്ടന്നായിരുന്നു ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ചത്. അപ്രതീക്ഷിതമായി ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട രജിതിന്റെ എലിമിനേഷൻ പ്രേക്ഷകർക്ക് അംഗീകരിക്കാൻ പറ്റാത്ത ഒന്നായിരുന്നു. എന്നാൽ ഷോ പിന്നീട് അധികം ദിവസം തുടരേണ്ടി വന്നിരുന്നില്ല, കൊറോണ കാരണം നിർത്തിക്കേണ്ടി വന്നിരുന്നു.

ഷോയിൽ നിന്ന് അപ്രതീക്ഷതമായി പുറത്തായതിന് പിന്നാലെ രജിത് കുമാറിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചായിരുന്നു മാധ്യമങ്ങളിൽ ചർച്ച. അതെ സമയം തന്നെ രജിത് ബിഗ് ബോസ് വീട്ടിൽ നിന്നിരുന്ന സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങളിൽ ഒന്നായിരുന്നു രജിത് കുമാറിന്റെ വിവാഹവും ഭാര്യയുടെ മരണവുമെല്ലാം അതിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇനിയൊരു വിവാഹം കഴിക്കണമെന്നും പലപ്പോഴും അതിൽ സൂചനകൾ നൽകിയിട്ടുണ്ടായിരുന്നു രജിത്. ഇപ്പോഴിതാ ‘ഇവർ വിവാഹിതരായി..’ എന്ന ക്യാപ്ഷനോടെ ഒരു യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ രജിത് കുമാറും നടി കൃഷ്ണപ്രഭയും നിൽക്കുന്ന ചിത്രങ്ങൾ കണ്ട് ശരിക്കും ആരാധകരും പ്രേക്ഷകരും ഞെട്ടിയിരിക്കുകയാണ്. വധുവരന്മാരെ പോലെ കൈയിൽ മാലയുമായി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നു

ശരിക്കും രജിതിന്റെ വിവാഹമാണോ നടന്നതെന്ന് വീഡിയോയുടെ താഴെ കമന്റ് ഇട്ടവർക്ക് സംശയമാണ്. പലരും ഇത് ഏതോ പുതിയ സീരിയലോ മറ്റോ ആണെന്ന് സംശയം ഉന്നയിക്കുന്നുണ്ട്. റിയൽ ആണോ ഫേക്ക് ആണോ അതോ സീരിയൽ തന്നെയാണോ എന്നൊക്കെ വഴിയേ അറിയേണ്ടി വരും.

ഒരു യൂട്യബ് ചാനലിന് നല്‍കിയ അഭമുഖത്തിൽ ബിഗ് ബോസില്‍ നിന്നുള്ള ഓര്‍മ്മകളും ഇനിയൊരു വിവാഹമുണ്ടാവുമോ എന്ന ചോദ്യത്തിനും രജിത് കുമാർ മറുപടി നൽകിയിരുന്നു

ഒരു നല്ല പെണ്ണ് ഉണ്ടായിരുന്നെങ്കില്‍ അവളിതെല്ലാം നോക്കി നല്ല രീതിയില്‍ പോവുമായിരുന്നു. പക്ഷേ ഞാന്‍ മനസിലാക്കുന്ന കാര്യം ഞാനൊരു പെണ്ണിനെ കൊണ്ട് വന്നാല്‍ അവള്‍ക്ക് എന്റെ കൂടെ വരണമെന്നായിരിക്കും ആഗ്രഹമുണ്ടാവുക. അപ്പോള്‍ എന്റെ വീട് നോക്കാന്‍ അവളുണ്ടാവില്ല. എനിക്ക് അതറിയാം. ആ വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ല. അതുകൊണ്ട് അവളെ കൂടി കൊണ്ട് വന്ന് കഷ്ടപ്പെടുത്തുന്നതിനെക്കാള്‍ ഞാന്‍ എന്റെ വഴിക്ക് നടക്കുന്നതല്ലേ നല്ലത് എന്നും രജിത്ത് കുമാര്‍ ചോദിച്ചിരുന്നു
എന്തായാലും ആരാധകരെ പോലെ തന്നെ പ്രേക്ഷകരും കാത്തിരിപ്പിലാണ് സത്യം അറിയാൻ.. എന്തായാലും

Noora T Noora T :