ഇനി മദ്യപിച്ച് കണ്ടാല്‍ ചെരുപ്പ് ഊരി അടിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു, മദ്യപാനം ഇല്ലായിരുന്നെങ്കില്‍ താന്‍ ഇന്നത്തേതിനെക്കാള്‍ വലിയ താരമായേനെ; രജനികാന്ത്

ബസ് കണ്ടക്ടറില്‍ നിന്നും ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയില്‍ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നാല്‍ തന്നെയും തന്റെ നിശ്ചയദാര്‍ണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടന്‍ പടുത്തുയര്‍ത്തത് തമിഴ് സിനിമയില്‍ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു. ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ രജികാന്ത് തന്നെ.

തന്റെ ജീവിതത്തിലെ പല സംഭവങ്ങളും രജനി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മദ്യപാനം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തുന്ന താരത്തിന്റെ പഴയ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും വൈറലാകുന്നത്. സംവിധായകന്‍ കെ.ബാലചന്ദര്‍ ഉപദേശിച്ചതിനെ തുടര്‍ന്നാണ് താന്‍ മദ്യപാനം ഉപേക്ഷിച്ചതെന്നാണ് രജനീകാന്ത് പറയുന്നത്.

ഒരിക്കല്‍ ഞാന്‍ ബാലചന്ദര്‍ സര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ഷൂട്ട് കഴിഞ്ഞ് റൂമില്‍ എത്തിയപ്പോള്‍ ഞാന്‍ അല്പം മ ദ്യപിച്ചു. പെട്ടന്ന് ഒരു സീന്‍ കൂടി എടുക്കാനുണ്ടെന്നും ഞാന്‍ ഉടന്‍ ചെല്ലണമെന്നും പറഞ്ഞ് ഒരാള്‍ എന്നെ വിളിച്ചു. പെട്ടന്ന് തന്നെ ഞാന്‍ കുളിച്ച് പല്ല് തേച്ച് മൗത്ത് സ്‌പ്രേയൊക്കെ അടിച്ച് മോക്ക്അപ്പ് ഇട്ട് റെഡിയായി.

മ ദ്യപിച്ചത് അറിയാതിരിക്കാന്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് പോയില്ല. പക്ഷെ അദ്ദേഹത്തിന് ഞാന്‍ മ ദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി. എന്നെ അടുത്തേയ്ക്ക് വിളിച്ചിട്ട് ചോദിച്ചു, നിനക്ക് നാഗേഷിനെ അറിയുമോ? എന്ത് നല്ല കലാകാരനാണ്. അവന്റെ മുന്‍പില്‍ നീ ഒരു ഉറുമ്പ് പോലുമല്ല. പക്ഷെ മദ്യപിച്ച് നാഗേഷ് അവന്റെ ജീവിതം പാഴാക്കി. ഇനി നിന്നെ മദ്യപിച്ച് കണ്ടാല്‍ ചെരുപ്പ് ഊരി അടിക്കും.’

അന്ന് ഞാന്‍ ഷൂട്ടിങ് സെറ്റില്‍ മദ്യപിക്കുന്നത് നിര്‍ത്തി. കശ്മീരിലോ ജമ്മുവിലോ, എത്ര തണുപ്പുള്ള സ്ഥലത്ത് ഷൂട്ടിന് പോയാലും, ഒരു തുള്ളി മദ്യം പോലും ഞാന്‍ കഴിക്കില്ല എന്നും രജനീകാന്ത് പറഞ്ഞു. മാത്രമല്ല, മദ്യപാനം ഇല്ലായിരുന്നെങ്കില്‍ താന്‍ ഇന്നത്തേതിനെക്കാള്‍ വലിയ താരമായേനെ എന്നും അടുത്തിടെ രജിനി തുറന്നു പറഞ്ഞിരുന്നു. മദ്യപാനം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Vijayasree Vijayasree :