‘കാന്താര സിനിമ എനിക്ക് രോമാഞ്ചമുണ്ടാക്കി’; അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി രജനികാന്ത്

ബോക്‌സോഫീസുകളില്‍ ശ്രദ്ധ നേടി മുന്നേറുകയാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. ചിത്രം ഇന്ത്യന്‍ സിനിമ പ്രേമികളുടെ പ്രശംസയേറ്റുവങ്ങുകയാണ്. നിരവധി ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരാണ് സിനമയ്ക്ക് മികച്ച പ്രതികരണവും അഭിനന്ദനങ്ങളുമായി എത്തിയത്. ഇപ്പോഴിതാ കാന്താരയെ അനുമോദച്ചുകൊണ്ടുള്ള രജിനികാന്തിന്റെ ട്വീറ്റ് കൂടി ശ്രദ്ധേയമാവുകായാണ്.

‘അറിയുന്നതിനേക്കാള്‍ കൂടുതലാണ് അജ്ഞാതമായത്. കാന്താര സിനിമ എനിക്ക് രോമാഞ്ചമുണ്ടാക്കി. ഒരു എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ തിളങ്ങിയ പ്രിയപ്പെട്ട ഋഷഭ്, നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ ഈ മാസ്റ്റര്‍പീസിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു,’ എന്നാണ് രജനികാന്ത് ട്വീറ്റ് ചെയ്തത്.

തന്റെ സ്വപ്നം സഫലമായെന്നും ഗ്രാമീണകഥകള്‍ ചെയ്യാന്‍ തനിക്ക് എന്നും പ്രചോദനമായത് രജനികാന്ത് ആണെന്നും മറുപടി ട്വീറ്റിലൂടെ ഋഷഭ് പറഞ്ഞു. ദ്യശ്യ മികവ് കൊണ്ടും അഭിനയവും കഥയും കൊണ്ടും കന്നഡ സിനിമയില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കാന്തരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈയടുത്തിറങ്ങിയ ‘കെജിഎഫ് 2’വിന്റെ സ്വീകാര്യതയെ അട്ടിമറിച്ചുകൊണ്ടാണ് കാന്താര വിജയം നേടിയത്.

മലയാളത്തില്‍ കാന്താര എത്തിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. സെപ്റ്റംബര്‍ 30നാണ് കാന്താര റിലീസ് ചെയ്തത്. 11 ദിവസം കൊണ്ട് കര്‍ണാടകയില്‍ നിന്ന് 58 60 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. 19ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്.

ഹൊംബാലെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്!തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്!പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

Vijayasree Vijayasree :