രജനികാന്തിന് യു.എ.ഇ. ഗോള്‍ഡന്‍ വിസ

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് യു.എ.ഇ. ഗോള്‍ഡന്‍ വിസ നല്‍കി. അബുദാബി കള്‍ച്ചര്‍ ആന്റ് ടൂറിസം വകുപ്പിന്റെ ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്കാണ് താരത്തിന് വിസ കൈമാറിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ചടങ്ങില്‍ അതിഥിയായിരുന്നു.

ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. അബുദാബി സര്‍ക്കാറിനും സുഹൃത്ത് യൂസഫലിയ്ക്കും നന്ദി പറയുന്നുവെന്നും രജനികാന്ത് പറഞ്ഞു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് എം.എ. യൂസഫലിയെ സന്ദര്‍ശിക്കാന്‍ രജനികാന്ത് അബുദാബിയിലെ വീട്ടിലെത്തിയിരുന്നു. യൂസഫലിയുടെ ബിസിനസ് ആസ്ഥാനവും രജനി സന്ദര്‍ശിച്ചു.

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് രജനികാന്ത് ആദ്യം എത്തിയത്.

അവിടെ നിന്നും റോള്‍സ് റോയ്‌സില്‍ െ്രെഡവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്കു സ്വീകരിച്ചത്. ഏറെ നേരം വീട്ടില്‍ ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. ഈ ചിത്രങ്ങളെല്ലാം വൈറലായിരുന്നു.

Vijayasree Vijayasree :