‘ആ നടന്റെ മുഖത്ത് നോക്കി അഭിനയിക്കാനേ സാധിക്കില്ല, മറ്റെങ്ങോട്ടെങ്കിലും നോക്കിയാണ് അഭിനയിക്കുന്നത് ‘; മലയാളികളുടെ പ്രിയ താരത്തെ കുറിച്ച് റായ് ലക്ഷ്മി പറഞ്ഞത് കേട്ടോ!

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി റായ് ലക്ഷ്മി. രഞ്ജിത് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ റോക്ക് ആന്റ് റോള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് താരം സുപരിചിതയായത്. ഇ്പപോള്‍ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയരിക്കുകയാണ് താരം. ഡിഎന്‍എ എന്നാണ് ചിത്രത്തിന്റെ പേര്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ കരിയറിന്റെ തുടക്ക കാലത്ത് മലയാളത്തില്‍ ഒരു നടനുമായി അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് റായ് ലക്ഷ്മി. ചട്ടമ്പിനാട്, അണ്ണന്‍തമ്പി തുടങ്ങിയ ചിത്രങ്ങളുടെ സെറ്റിലെ അനുഭവങ്ങളെ കുറിച്ചായിരുന്നു ലക്ഷ്മി പറഞ്ഞത്. വെഞ്ഞാറമൂട് സുരാജിനൊപ്പം അഭിനയിക്കുമ്പോഴുള്ള രസകരമായ കാര്യങ്ങളെ കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.

സെറ്റില്‍ മുഴുവന്‍ തമാശയും കളിചിരിയുമായി നടക്കുന്ന ആളാണ് സുരാജ്. സുരാജിനൊപ്പം അഭിനയിക്കുന്നത് നല്ല അനുഭവമാണെന്ന് റായ് ലക്ഷ്മി പറയുന്നു. എന്നാല്‍ ഷോട്ടിന്റെ സമയത്ത് സുരാജിന്റെ മുഖത്ത് നോക്കാന്‍ സാധിക്കില്ല. ഷോട്ട് സമയത്ത് സുരാജിന്റെ മുഖത്ത് വരുന്ന ഓരോ എക്‌സ്പ്രഷന്‍ കാരണം മുഖത്ത് നോക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ട്.

കോമഡി രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സുരാജിന്റെ മുഖത്ത് വരുന്ന എക്‌സ്പ്രഷന്‍ കണ്ടാല്‍ അറിയാതെ ചിരിച്ചുപോകും. കോമ്പിനേഷന്‍ രംഗങ്ങളെടുക്കുമ്പോള്‍ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സുരാജിന്റെ മുഖത്ത് നോക്കാതെ മറ്റെങ്ങോട്ടെങ്കിലും നോക്കി അഭിനയിച്ചിട്ടുണ്ട്. അത്രയും ചിരിവരും സുരാജിന്റെ മുഖത്ത് വരുന്ന ഭാവങ്ങള്‍ കാണുമ്പോഴെന്നും റായ് ലക്ഷ്മി പറയുന്നു.

മോഹന്‍ലാലിന്റെ നായികയായി കടന്നുവന്ന താരം പിന്നീട് അണ്ണന്‍തമ്പി, ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടിയുടെ നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയിരുന്നു.

അതേസമയം, കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, കന്യാകുമാരി എക്‌സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേര്‍സ്, മാന്യന്മാര്‍, സ്റ്റാലിന്‍ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് ‘ഡിഎന്‍എ’.

യുവനടന്‍ അഷ്‌കര്‍ സൗദാനെ നായകനാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സര്‍ നിര്‍മ്മിക്കുന്ന ഡിഎന്‍എ ജൂണ്‍ 14ന് ആണ് പ്രദര്‍ശനത്തിനെത്തിയത്. മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം.

Vijayasree Vijayasree :