രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ രഹനാ ഫാത്തിമയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

ഐടി നിയമത്തിലെ സെക്ഷന്‍ 67 ( ലൈംഗികത നിറഞ്ഞ ദൃശ്യമോ എഴുത്തോ ഇലക്‌ട്രോണിക് മാധ്യമം വഴി കൈമാറ്റം ചെയ്യുക ) ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ സെക്ഷന്‍ 75 (കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതയ്ക്കുള്ള ശിക്ഷ ) എന്നിവ പ്രകാരമാണ് കേസ്

.മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്നശരീരം നല്‍കിയ രഹനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള മിഥ്യാധാരണകള്‍ക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ വീഡിയോ പുറത്തുവിട്ടത്.

Noora T Noora T :