എന്റെ രോമത്തിൽ പോലും തൊടാൻ കഴില്ല; ഒളിവിൽ പോയ രഹന ഫാത്തിമ പൊങ്ങി! അടുത്ത നീക്കം

സ്വന്തം അർധ നഗ്‌ന മേനിയിൽ കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയ രഹ്ന ഫാത്തിമയാണ് മാധ്യമങ്ങളിലടക്കം ചർച്ച വിഷയം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കു ചിത്രം വരയ്ക്കാന്‍ സ്വന്തം നഗ്ന ശരീരം പ്രദര്‍ശിപ്പിക്കുകയും അത് ഇവര്‍ തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അഭിഭാഷകനായ എ വി അരുണ്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പോലീസ് രഹന ഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പോക്സോ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തത്. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് ഇവർ ഹർജിയിൽ വ്യക്തമാക്കി

അതെ സമയം ഇന്നലെ കേസില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ എത്തിയിരുന്ന സാഹചര്യത്തില്‍ ഒളിവില്‍ പോയ രഹന സ്വകാര്യ ചാനലില്‍ അതിഥിയായെത്തിയിരുന്നു . പോലീസിന്റെ കണ്ണു വെട്ടിച്ച്‌ നടന്ന രഹന ഫാത്തിമ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് പോലീസിന്റെ കൃത്യവിലോപത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ ഇന്നലെ പോലീസ് കൊച്ചിയിലെ വീട്ടിലെത്തിയിരുന്നു. ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. അതേസമയം രഹ്ന സ്ഥലത്തില്ലെന്നും കോഴിക്കോട് ആണെന്നും ഭര്‍ത്താവ് മനോജ് പൊലീസിനോട് പറഞ്ഞു. രഹ്നയുടെ മൊബൈലും ലാപ്ടോപും കുട്ടികള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ച ബ്രഷും പൊലീസ് പിടിച്ചെടുത്തു.

ഇതിനിടെ പോലീസിനെതിരെ രൂക്ഷ പ്രതികരണവുമായി രഹ്ന ഫാത്തിമയുടെ ഭര്‍ത്താവ് മനോജ് രംഗത്തെത്തിയിരുന്നു.രഹനയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയത് തീവ്രവാദികളെ പിടികൂടാനെന്ന പോലെയാണെന്നായിരുന്നു രഹനയുടെ ഭര്‍ത്താവ് നല്‍കിയ പ്രതികരണം.

രണ്ടു ജീപ്പ് പോലീസാണ് തന്‍റെ വീട്ടിലെത്തിയതെന്ന് രഹ്നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പ്രതികരിച്ചു. കുറ്റം ചെയ്തിട്ടില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ തീരുമാനിച്ചിട്ടില്ല. രഹനയുടെ ശരീരത്തെയാണ് ഒരു വിഭാഗം ആളുകള്‍ ഭയക്കുന്നത്. ഒരു സ്ത്രീയുടെ മാറിലല്ല, അത് കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം. അതില്‍ അശ്ലീലം കണ്ടവരാണ് കുറ്റക്കാര്‍. അടുത്ത ദിവസം പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് തീരുമാനം, രഹനയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പറഞ്ഞു.കുഞ്ഞുങ്ങള്‍ ചിത്രം വരയ്ക്കുന്ന സാധനങ്ങളാണ് കണ്ടുകെട്ടിയത്.

കേസുമായി ഒരു ബന്ധവുമില്ലാത്ത തന്‍റെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലാപ്ടോപ് വരെ പോലീസ് എടുത്ത് കൊണ്ടുപോയി. ശബരിമല വിഷയത്തില്‍ ഇത്ര നാളായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റം കണ്ടു പിടിക്കാനുള്ള അന്വേഷണത്തിലാണ് പോലീസ്. അന്ന് പിടിച്ചെടുത്ത ഫോണ്‍ ഇതുവരെ തിരികെ കിട്ടിയിട്ടില്ല. മാനുഷിക പരിഗണനയിലെങ്കിലും തന്റെ ലാപ്ടോപ് തിരികെത്തരാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പോലീസ് തയാറായില്ലെന്നും മനോജ് പറഞ്ഞു.

ഇതിനിടെ പ്രതികരണവുമായി രഹ്നയും രംഗത്തെത്തി. മുന്‍കൂര്‍ ജാമ്യത്തിനോ ഒളിച്ച്‌ പോകാനോ ഉദ്ദേശിക്കുന്നില്ല. നഗ്‌നത പ്രദര്‍ശിപ്പിച്ച്‌ വരുമാനമുണ്ടാക്കുകയായിരുന്നില്ല ലക്ഷ്യം. നിയമങ്ങള്‍ പാലിച്ച്‌ തന്നെയാണ് ദൃശ്യങ്ങള്‍ യൂ ടൂബിലിട്ടതെന്നും രഹ്ന പറയുന്നു. യഥാര്‍ത്ഥ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ആശയം പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും രഹന മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയെ കൊണ്ട് തന്‍റെ അര്‍ദ്ധനഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവത്തിലാണ് രഹനയ്ക്കെതിരെ പോലീസ് കേസെടുത്തത്. പോസ്‌കോ നിയമപ്രകാരവും ഐ ടി ആക്‌ട് പ്രകാരവുമാണ് കേസ്. ബാലാവകാശ കമ്മീഷനും വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്.

സ്വന്തം നഗ്നശരീരം മക്കള്‍ക്ക് ചിത്രംവരയ്ക്കാന്‍ വിട്ടുനല്‍കിയതിന്‍റെ ദൃശ്യങ്ങള്‍ രഹ്ന ഫാത്തിമ തന്നെയാണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചത്. ബോഡി ആന്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍,

അവര്‍ ഒളിച്ചിരുന്ന് കാണാന്‍ ശ്രമിക്കുന്നത് തുറന്ന് കാട്ടുകയെന്നത് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണെന്നും വീഡിയോയോടൊപ്പമുള്ള കുറിപ്പില്‍ രഹ്ന അവകാശപ്പെടുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്ബില്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നതും, അത് പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതും കുറ്റകരമാണെന്നാണ് പരാതി ഉയര്‍ന്നതോടെയാണ് നടപടി.

അഭിഭാഷകന്‍ എ വി അരുണ്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേവലം പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ മൂല്യച്യുതിക്ക് ഇടയാക്കുമെന്നും അതിനാലാണ് പരാതി നല്‍കിയതെന്ന് അഭിഭാഷകന്‍ അരുണ്‍ പ്രകാശ് പറഞ്ഞു.

സ്ത്രീ ശരീരത്തെ കുറിച്ചുളള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുളള മിഥ്വാധാരണകള്‍ക്കും എതിരെ എന്ന കുറിപ്പോടെയാണ് രഹ്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ സംഭവം സോഷ്യൽമീഡിയയിൽ കത്തി കയറുകയായിരുന്നു.

അതി രൂക്ഷമായ ഭാഷയിൽ തന്നെ കടുത്ത വിമർശനമാണ് രഹാനെ നേരിടേണ്ടി വന്നത്. സംഭവത്തില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എവി അരുണ്‍പ്രകാശ് നല്‍കിയ പരാതിയില്‍ രഹ്നയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ രഹ്നയെ എതിര്‍ത്തും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Noora T Noora T :