വീട്ടിലെ മൂത്തകുട്ടിയാണോ നിങ്ങള്‍? അതും പെണ്‍കുട്ടി, എങ്കില്‍ നിങ്ങൾക്ക് സന്തോഷിക്കാൻ ഒരു കാരണമുണ്ട്!!!

വീട്ടിലെ മൂത്തകുട്ടിയാണോ നിങ്ങള്‍? അതും പെണ്‍കുട്ടി, എങ്കില്‍ നിങ്ങൾക്ക് സന്തോഷിക്കാൻ ഒരു കാരണമുണ്ട്!!!

വീട്ടിലെ മൂത്തകുട്ടിയാണോ നിങ്ങള്‍? അതും പെണ്‍കുട്ടി, എങ്കില്‍ ജീവിതവിജയം കൈവരിക്കുമെന്ന് ഉറപ്പ്. ഇത് ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പറയുന്നതാണ്. ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളില്‍ അധികവും മാതാപിതാക്കള്‍ക്ക് ആദ്യം ജനിക്കുന്നവരാണ്. കുടുംബത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ളവര്‍ ആദ്യത്തെ കുട്ടികളാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

മൂത്ത ആണ്‍കുട്ടികളേക്കാള്‍ 13 ശതമാനത്തോളം പെണ്‍കുട്ടികള്‍ ഉയരങ്ങളിലെത്തണമെന്ന് ആഗ്രഹമുള്ളവരാണ്. എസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ജെ.കെ.റൗളിങ്ങ്,ഹിലരി ക്ലിന്റണ്‍,ഓപ്ര വിന്‍ഫ്രി,ബിയോണ്‍സ് തുടങ്ങിയവരൊക്കെ മൂത്തകുട്ടികളാണ്. വീട്ടിലെ മൂത്ത ആണ്‍കുട്ടികളിലും നിരവധി പ്രമുഖരുണ്ട്. ബാരാക് ഒബാമ, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ലു ബുഷ് തുടങ്ങിയവരൊക്കെ ജീവിതത്തില്‍ ഉയരങ്ങളിലെത്തിയവരാണ്.

മൂത്തകുട്ടികള്‍ കൂടുതല്‍ ഇച്ഛാശക്തിയുള്ളവരാകാന്‍ പല കാരണങ്ങളുണ്ട്. മാതാപിതാക്കള്‍ കൂടുതല്‍ പ്രാര്‍ത്ഥനയോടെയും കരുതലോടെയും നോക്കിയത് ആദ്യത്തെ കുട്ടികളെയാണ്. നോബല്‍ സമ്മാനം കിട്ടിയ പകുതിയിലധികം പേരും യുഎസ് പ്രസിഡന്റുമാരും വീട്ടിലെ മൂത്തകുട്ടികളാണ്. അതേപോലെ തന്നെ രണ്ട് കുട്ടികളുണ്ടെങ്കില്‍ അവര്‍ തമ്മിലുള്ള പ്രായവ്യത്യാസം കൂടുതലാണെങ്കില്‍ കൂടുതല്‍ നല്ലതെന്നും പറയുന്നു. അവരുടെ വിദ്യാഭ്യാസത്തിന് ഇതാണത്രേ ഉത്തമം.

qualities of elder sisters

Sruthi S :