നടി ആക്രമിക്കപ്പെട്ട കേസ് ഒരു വർഷത്തിന് ശേഷവും യാതൊരു പുരോഗതിയും ഇല്ലാതെ കിടക്കുകയാണ്. ഇപ്പോൾ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുത് എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് കേസിലെ മുഖ്യ പ്രതി പൾസർ സുനി .
കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അപേക്ഷയുമായി സുനി എത്തിയിരിക്കുന്നത്. നടിയുടെ ഹര്‍ജിയും സുനിയുടെ അപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കും.
മറ്റു ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടിയുടെ ശ്രമമെന്നും സുനിയുടെ അപേക്ഷയില്‍ പറയുന്നു.
ജയിലിലായതിനാല്‍ സുനിക്ക് മറ്റു ജില്ലകളില്‍ കേസ് നടത്താന്‍ വരുമാനമില്ലെന്നും അഭിഭാഷകന്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് സുനി ശ്രമിക്കുന്നതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
pulsar suni against abused actress