താരങ്ങള്‍ സിനിമയെ ഭരിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു; കെ ആര്‍ ഷണ്‍മുഖത്തെ സ്മരിച്ച് സംവിധായകന്‍ ജയരാജ്..

കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിലെ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കെ ആര്‍ ഷണ്‍മുഖത്തെ അനുസ്മരിച്ച് സംവിധായകന്‍ ജയരാജ്. സിനിമാമേഖലയിൽ നിന്നും നിരവധി പേരാണ് അനുസ്മരിച്ച് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങൾ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. മലയാള സിനിമയ്ക്കു നിര്‍മാണ സമയത്തു കെട്ടുറപ്പുണ്ടാക്കിയ മഹാനാണ് അണ്ണനെന്നാണ് ജയരാജ് പറയുന്നത് 1995 വരെ ഉള്ള ഒട്ടു മിക്കവാറും ചിത്രങ്ങളുടെ നിയന്ത്രണം അണ്ണന്‍ ആയിരുന്നു.

അദ്ദേഹത്തെ സ്മരിച്ച് സംവിധായകന്‍ ജയരാജിന്റെ വാക്കുകള്‍

‘ഷണ്‍മുഖം അണ്ണന്‍ ഓര്‍മായാകുമ്പോള്‍ മലയാള സിനിമയ്ക്കു ഒരിക്കലും തിരിച്ചു കിട്ടാത്ത പ്രൊഡക്ഷന്‍ കണ്ട്രോള്‍ കൂടിയാണ് ഓര്‍മ്മയാകുന്നത്. ഒരു സിനിമ നിര്‍മാതാവിനെ ഇതുപോലെ സഹായിച്ച മറ്റൊരു കണ്‍ട്രോളര്‍ വിരളമാണ്. മലയാള സിനിമയ്ക്കു നിര്‍മാണ സമയത്തു കെട്ടുറപ്പുണ്ടാക്കിയ മഹാനാണ് അണ്ണന്‍. താരങ്ങള്‍ സിനിമയെ ഭരിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സിനിമാ മോഹവുമായി മദ്രാസിലെത്തിയ എനിക്ക് ആദ്യം ഷൂട്ടിംഗ് കാണാനുള്ള അവസരം തന്നത് ഈ മഹദ്‌ വ്യക്തിയാണ്. ഞാന്‍ എന്നും അണ്ണനോട് കടപ്പെട്ടിരിക്കും. എന്നെ പോലെ ഒരുപാടു സാങ്കേതിക വിദഗ്ധരെയും നടീനടന്മാരെയും സിനിമയിലേക്ക് നയിച്ച അണ്ണന്‍ എന്ന മഹല്‍ വ്യക്തിയെ മലയാള സിനിമ മറക്കാതിരിക്കട്ടെ.

പട്ടണപ്രവേശം, ന്യൂഡല്‍ഹി, അഥര്‍വം, ധ്രുവം, പഞ്ചാബി ഹൗസ്, യോധ തുടങ്ങിയ മലയാളസിനിമകളുള്‍പ്പെടെ തെന്നിന്ത്യയിലെ എണ്ണൂറോളം സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണം ആണ് സ്വദേശം.

production controller k r shanmugham passes away……

Noora T Noora T :