ചുംബനരംഗങ്ങളില്‍ ഇനി അഭിനയിക്കില്ല; കാരണം തുറന്ന് പറഞ്ഞ് പ്രിയാമണി

മലയാള സിനിമയിലും മറ്റ് ഭാഷകളിലും നല്ല നല്ല കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് പ്രിയാമണി. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം പതിനെട്ടാം പടിയിലൂയോടെയായിരുന്നു മലയാ സിനിമയിലേക്ക് വീണ്ടും തിരിച്ചുവന്നത്.

ചുംബനരംഗങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന് തുറന്ന് പറയുകയാണ് പ്രിയാമണി ഭര്‍ത്താവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിലുള്ളവര്‍ക്കും നായകന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും പ്രിയാമണി പറയുന്നു.

എന്നാൽ സിനിമയില്‍ അഭിനയിക്കുന്നതില്‍ ഇവർക്ക് താല്പര്യമാണെന്നും പറയുന്നു.

പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചു. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്സ് അങ്ങനെയല്ലെന്നാണ് അവരൊക്കെ പറയുന്നത്. എന്നാല്‍ എന്‍റെ ഭര്‍ത്താവ് അങ്ങനെയല്ല. എന്നാല്‍ വിവാഹം കഴിഞ്ഞതിന്‍റെ മൂന്നാം ദിവസം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു

priyamani

Noora T Noora T :