ചെന്നൈയിലെ വീട്ടിലാണ്; ഞങ്ങളാരും ഇന്നു പുറത്തു പോകുന്നില്ല;സാധനങ്ങള്‍ വാങ്ങാൻ വീട്ടില്‍ നില്‍ക്കുന്നവരെ വിടും

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിയ്ക്കുകയാണ്. ഇന്ന് താൻ ചെന്നൈയിലെ വീട്ടിലാണെന്നും ഇന്നു പുറത്തെങ്ങും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ താരം വൈകുന്നേരം അഞ്ചു മണിക്ക് ആരോഗ്യപ്രവർത്തകരോടുള്ള ബഹുമാനസൂചകമായി എല്ലാവരും ക്ലാപ് ചെയ്ത് ശബ്ദം ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞു

മോഹന്‍ലാല്‍ മനോരമയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്

‘വളരെയധികം ശ്രദ്ധയോടെയാണ് ചെന്നൈയിലെ വീട്ടില്‍ സമയം ചിലവഴിക്കുന്നത്. ഞങ്ങളാരും ഇന്നു പുറത്തു പോകുന്നില്ല. സാധനങ്ങള്‍ വാങ്ങാനായി വീട്ടില്‍ നില്‍ക്കുന്നവരെയാണ് വിടുന്നത്. ഇതൊന്നും ശീലമില്ല എന്നു പറഞ്ഞിട്ട് കാര്യമില്ല. നാമിതൊക്കെ ശീലമാക്കണം. ഒറ്റക്കെട്ടായി രാജ്യം നില്‍ക്കുമ്പോള്‍ നാം അതിനോട് സഹകരിക്കണം.’ മോഹന്‍ലാല്‍ പറ?ഞ്ഞു.

‘ഇന്ന് അഞ്ചു മണിക്ക് നാമെല്ലാവരും ക്ലാപ് ചെയ്യുന്നത് വലിയൊരു പ്രോസസ്സാണ്. ആ ശബ്ദമെന്ന് പറയുന്നത് ഒരുമയുടെ മന്ത്രം പോലെയാണ്. അതില്‍ വൈറസും ബാക്ടീരിയയുമൊക്കെ നശിച്ചു പോകട്ടെ. ഈ മഹാവിപത്തിനെ നാം ഒറ്റക്കെട്ടായി നേരിടണം. ഒരുപാടു പേര്‍ ഇതിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദുഃഖമുണ്ട്. എല്ലാവരും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.’ മോഹന്‍ലാല്‍ പറഞ്ഞു.

mohanlal

Noora T Noora T :