മരക്കാറിന് ലഭിച്ച ദേശീയ പുരസ്‌കാരം അവർക്ക് രണ്ടുപേർക്കുമായി സമർപ്പിക്കുന്നു’; അവർ പ്രിയദർശന്റെ ഗുരുക്കന്മാർ!

“മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന സിനിമയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം പ്രശ്‌സത സംവിധായകരായ രമേശ് സിപ്പിക്കും ഡേവിഡ് ലീനിനും സമർപ്പിക്കുന്നുവെന്ന് പ്രിയദർശൻ പറഞ്ഞു . ഇരുവരും തനിക്ക് ഗുരുക്കന്മാരെപോലെ ആണെന്നും പ്രിയദർശൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ….!

മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് ലഭിച്ച മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം വിഖ്യാത സംവിധായകരായ ഷോലെ ഒരുക്കിയ രമേശ് സിപ്പിക്കും വലിയ ഫ്രെയിമുകൾ ഒരുക്കാൻ എന്നെ പഠിപ്പിച്ച ഡേവിഡ് ലീനിനും സമർപ്പിക്കുന്നു.

ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മരക്കാര്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകൂടിയാണ് . മെയ് 13 പെരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

നിലവിൽ ആഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

about maraykkar

Safana Safu :