തിരിച്ചിറങ്ങുമ്പോൾ പലപ്പോളും ഞാൻ കരഞ്ഞു പോയിട്ടുണ്ട് – പ്രിയ കുഞ്ചാക്കോ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ – പ്രിയ ദമ്പതികൾക്ക് കുഞ്ഞു ജനിച്ചത് . പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇവർക്ക് കുഞ്ഞു ജനിച്ചത്. അതുകൊണ്ടു തന്നെ ആരാധകർക്കും വലിയ ആവേശമായി കുഞ്ഞിന്റെ ജനനം .

പക്ഷെ ഈ സന്തോഷങ്ങള്ക്ക് മുൻപ് കണ്ണീരു മാത്രം നിറഞ്ഞ നീണ്ട വര്ഷങ്ങളുടെ കഥ ഇരുവർക്കും പറയാനുണ്ട്. “പൊസിറ്റിവ് എനർജി തന്നുകൊണ്ട് ചാക്കോച്ചൻ എപ്പോഴും ഒപ്പമുണ്ടായിരുന്നു. എങ്കിലും കരഞ്ഞുപോയ അവസരങ്ങളുണ്ടായിട്ടുണ്ട്.

ചില പിറന്നാൾ ആഘോഷങ്ങൾക്കു പോകുമ്പോൾ മനസ്സിനെ എത്ര ശാന്തമാക്കി വയ്ക്കാൻ ശ്രമിച്ചാലും ചെറിയൊരു സങ്കടച്ചില്ല് മുറിവേൽപിച്ചു തുടങ്ങും. തിരിച്ചിറങ്ങുമ്പോള്‍ കരഞ്ഞുപോയിട്ടുണ്ട്. അപ്പോൾ ഞാൻ വലിയ കൂളിങ് ഗ്ലാസ് വയ്ക്കും. ‘പോയതിനെക്കാള്‍ ജാടയ്ക്കാണല്ലോ തിരച്ചു വരുന്നതെന്ന്’ പലരും ഒാർത്തിട്ടുണ്ടാകും. എന്നാലും കരയുന്നത് മറ്റുള്ളവർ കാണില്ലല്ലോ…

പലപ്പോഴും പ്രായമായവർ പങ്കെടുക്കുന്ന ചടങ്ങുകളിൽ നിന്ന് മാറി നിൽക്കുമായിരുന്നു. ചോദ്യങ്ങളും ‘അഭിപ്രായ പ്രകടനങ്ങളും’ നമ്മളെ എത്ര മുറിവേൽപിക്കുമെന്ന് അവര്‍ ചിന്തിക്കാറില്ല. മലയാളികളിൽ ചിലരുടെ പൊതു സ്വഭാവമാണിത്

‘മോളേ കുഞ്ഞുങ്ങളില്ലല്ലേ… ഇത്രയും പ്രായമായ സ്ഥിതിക്ക് ഇനി ഒരു കുഞ്ഞുണ്ടാകാൻ പ്രയാസമായിരിക്കും അല്ലേ? എന്നൊക്കെ ചോദിച്ചവരുണ്ട്. ഇത്തരം ഭയത്തിന്റെ വിത്തുകൾ മനസ്സിൽ വീഴുമ്പോൾ ചാക്കോച്ചൻ തന്ന എല്ലാ പൊസിറ്റിവ് ചിന്തകളും ഉണങ്ങിപ്പോകും. പിന്നെ, ഒന്നിൽ നിന്നു തുടങ്ങും.

ഇങ്ങനെയുള്ള സംശയാലുക്കൾ ദയവായി ഒരു കാര്യം ഒാർക്കണം, കുഞ്ഞെന്ന സ്വപ്നത്തിനായി നീറിനിൽക്കുന്നവരെ സഹായിച്ചില്ലെങ്കിലും ചോദ്യങ്ങളും ഉപദേശങ്ങളും കൊണ്ട് ഉപദ്രവിക്കരുത്. – വനിതക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യങ്ങൾ പറഞ്ഞത്.

priya kunjacko boban about life before izzahak’s birth

Sruthi S :