ഞാന്‍ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ല; പൃഥ്വിരാജ്

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന ചിത്രമാണ് ആടുജീവിതം. പതിനാറു വര്‍ഷത്തെ ബ്ലെസിയുടെ സ്വപ്നത്തെ ഇരുകയ്യും നീട്ടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

താന്‍ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറിലെന്നും മലയാള സിനമയില്‍ താരങ്ങളുടെ പ്രതിഫലത്തെക്കാള്‍ കൂടുതല്‍ ചിത്രത്തിന്റെ നിര്‍മാണത്തിനാണ് ചെലവാകുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ സിനിമയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിക്കാറില്ല. പകരം ലാഭത്തില്‍ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. ബോളിവുഡ് നടന്‍ അക്ഷയ് കുമാറും സിനിമയുടെ ലാഭ വിഹിതമാണ് വാങ്ങിക്കാറുള്ളത്. സിനിമയുടെ ബജറ്റിന്റെ ഭൂരിഭാഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇന്‍ഡസ്ട്രി അല്ല മലയാളം.

കാരണം ബജറ്റിന്റെ നല്ലൊരു ശതമാനവും നിര്‍മാണത്തിനാണ് മാറ്റിവയ്ക്കുന്നത്. അതായത് മറ്റ് ഇന്‍ഡസ്ട്രികളില്‍ 75കോടിയാണ് സിനിമയുടെ ബജറ്റ് എങ്കില്‍ അതില്‍ 55 കോടിയും പ്രതിഫലത്തിനായാണ് ചെലവഴിക്കുന്നത്’ എന്നും പൃഥ്വിരാജ് പറഞ്ഞു.

സിനിമയ്ക്ക് പ്രതിഫലം വാങ്ങിക്കാത്തത്, ശമ്പളം വാങ്ങുന്നതിലൂടെ സിനിമയ്ക്ക് പ്രതിസന്ധി ഉണ്ടാകുമെന്നതു കൊണ്ടാണ്. ബജറ്റില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഷൂട്ടിംഗ് തടസ്സപ്പെടും. ഒരു സിനിമ നല്ല രീതിയില്‍ ഷൂട്ട് ചെയ്യണമെന്നാണ് പറയാറുള്ളത്.

അതുകൊണ്ട് പ്രതിഫലം വാങ്ങില്ല. പകരം ലാഭത്തില്‍ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. സിനിമ തിയേറ്ററില്‍ ഓടിയില്ലെങ്കില്‍ ലാഭമൊന്നും കിട്ടുകയും ഇല്ല. ഒരു രൂപ പോലും കിട്ടാത്ത സാഹചര്യവും ഉണ്ടാകും. ലാഭം ഉണ്ടായാല്‍ പ്രതിഫലത്തെക്കാള്‍ കൂടുതല്‍ കിട്ടാറുമുണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു.

Vijayasree Vijayasree :