അതായിരുന്നു പൃഥ്വിയുടെ ആദ്യ പ്രണയം; മനസ്സ് തുറന്ന് സുപ്രിയ!

മലയാള സിനിമയുടെ തന്നെ പവർ കപ്പിൾ എന്നറിയപ്പെടുന്ന പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിയ്ക്കുന്നത് അഭിനയവും,നിർമാണവും,സംവിധാനവും എല്ലാം തന്റെ കൈയിൽ ഭദ്രമെന്ന് വീണ്ടും വീണ്ടും തെളിയിച്ച്കൊ ണ്ടിരിക്കുകയാണ് താരം.

പൃഥ്വിരാജിന്റെ ആദ്യ പ്രണയിനി വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്. ജീവിതത്തിൽ മൂന്നു കാര്യങ്ങളോടാണ് പൃഥ്വിക്ക് ഇഷ്ടമുളളത്. സിനിമ, കാർ, ക്രിക്കറ്റ്. എന്നിവയാണതെന്നും അതെ സമയം പൃഥ്വിയുടെ ആദ്യ പ്രണയം സിനിമയാണെന്നും സുപ്രിയ പറയുന്നു.

”ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പൃഥ്വിയുടെ നിരവധി തീരുമാനങ്ങളോട് എനിക്ക് യോജിപ്പില്ല, തിരിച്ചും അങ്ങനെയാണ്. എന്നാൽ ഞങ്ങൾ ഒരുമിച്ച് അല്ലെങ്കിൽ‌ ഞങ്ങളുടെ വ്യത്യാസങ്ങൾ‌ രമ്യമായി പരിഹരിക്കാൻ‌ കഴിയുന്ന ഒരു പാതയിലൂടെ പോകാൻ‌ ശ്രമിക്കുന്നു. ഒരു നിർമാതാവ് എന്ന നിലയിൽ പൃഥ്വി ചിന്തിക്കാത്തതാണ് എന്റെ പ്രധാന പ്രശ്നം. ഷൂട്ടിങ് തുടങ്ങുമ്പോൾ അദ്ദേഹം ഒരു നടൻ മാത്രമായി മാറും.

അപ്പോൾ കൂടുതൽ പണം ചെലവാകും. അദ്ദേഹം നിർമാതാവിന്റെ ചുമതല കൂടി കാട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതെന്റെ സ്വർഥത മാത്രമാണെന്നറിയാം. ഒരു പ്രൊഫഷണൽ എന്ന നിലയിൽ അദ്ദേഹം ചെയ്യുന്നത് ശരിയാണ്. അദ്ദേഹം ഒരു നടനാണ്, ചെലവിനെക്കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാനാവില്ല. ഞാനൊരു നിർമാതാവാണ്. സിനിമയെ ബാധിക്കാതെ എങ്ങനെ ചെലവ് കുറയ്ക്കാമെന്നാണ് ഞാൻ ചിന്തിക്കുക” സുപ്രിയ പറഞ്ഞു.

നടനായും ഇപ്പോൾ നിർമാതാവും സംവിധായകനായുമൊക്കെ പൃഥ്വിരാജ് തന്റെ പതിനേഴു വർഷത്തെ സിനിമ ജീവിതത്തിൽ മാറിക്കഴിഞ്ഞു. ഇനി എമ്പ്‌രാൻ എന്ന ചിത്രത്തിൻ്റെ പണിപ്പുരയിലാണ് പൃഥ്വിരാജ്. മലയാള സിനിമയിലെ ആദ്യ 200 കോടി ചത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് ഇനിയും വിജയങ്ങൾ കൊയ്യാനുള്ള തയ്യാറെടുപ്പിലാണ്.

Prithviraj Sukumaran

Noora T Noora T :