ദേശീയ പൗരത്വ നിയമത്തിന് എതിരെ പ്രതികരിച്ചു; പിന്നീട് സംഭവിച്ചത്!

രാജ്യത്ത് ദേശീയ പൗരത്വ നിയമം നടപ്പിലാക്കുന്നതിനെതിരെ പ്രതികരിച്ച നടി പരിനീതി ചോപ്രക്കെതിരെ നടപടി സ്വീകരിച്ച് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍. ഹരിയാന സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പധാവോ എന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് പരിനീതിയെ മാറ്റുകയായിരുന്നു.

.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൃതിക് റോഷന്‍, പരിനീതി ചോപ്ര, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാവേദ് അക്തര്‍, വിശാല്‍ ഭരത് രാജ്, അനുരാഗ് കശ്യപ് എന്നിങ്ങനെ നിരവധി ബോളിവുഡ് താരങ്ങളാണ് ഇതിനകം രംഗത്തു വന്നിരിക്കുന്നത്. പൊലീസ് നടപടികളില്‍ പ്രതികരിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസം ഉള്ളവരാണ് ശബ്ദമുയര്‍ത്തുക. സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവര്‍ക്കു നേരെ അക്രമണംനടത്തുന്നത് ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് എതിരാണെന്നും ഇതിനെതിരെ ഓരോരുത്തരുടെയും ശബ്ദം ഉയരണമെന്നുമാണ് പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.

Parineeti Chopra

Noora T Noora T :