നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ്

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീ കര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈനിക നടപടിയെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടന്റെ പ്രിതകരണം. എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അർഹതയില്ലാത്ത ഒന്നാണ് ഭീകരവാദം. നമ്മുടെ സൈനികർക്ക് സല്യൂട്ട്. ജയ് ഹിന്ദ് എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

നേരത്തെ, മമ്മൂട്ടിയും മോഹൻലാലും ഉണ്ണി മുകന്ദവും ഉൾപ്പടെയുള്ള സെലിബ്രറ്റികളും ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു. പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്മീരിലും സ്ഥിതി ചെയ്യുന്ന നിരോധിത ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ 9 ഭീകര ആസ്ഥാനങ്ങളിലാണ് ആ ക്രമണം നടത്തിയത്.

പഹൽ​ഗാം ഭീകരാക്രമണത്തിൽ നിരപരാധികളായ 26 പേരുടെ ജീവൻ നഷ്ടമായിരുന്നു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് പുലർച്ചെയാണ് ഇന്ത്യ പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീ കരകേന്ദ്രങ്ങൾ ആക്രമിച്ചത്. പഹൽഗാം ഭീ കരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്.

മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയത്. കോട്‌ലി, ബഹ്‌വൽപൂർ, മുസാഫറാബാദ്, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം. പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും പാക്ക് അധീന കാശ്മീരിലെ 5 ഭീകര കേന്ദ്രങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരർക്ക് പരിശീലനം നൽകുന്ന ഇടങ്ങളാണ് പ്രധാനമായി ആക്രമണം നടത്തിയതെന്നുമാണ് പുറത്ത് വരുന്ന വിവരം. ഭീകരസംഘടനകളുടെ കൺട്രോൾ റൂമുകൾ തകർത്തുവെന്ന് വിവരം.

Vijayasree Vijayasree :