മമ്മൂട്ടിക്കൊപ്പം പതിനെട്ടാംപടി കയറാൻ പൃഥ്വിരാജ് എത്തി ! ഒരുങ്ങുന്നത് മാസ്സ് ചിത്രം തന്നെ !

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി . ചിത്രത്തിൽ നിന്നും ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ മാസ്സ് ലുക്ക് പുറത്ത് വന്നത്. വലിയ താര നിരയാണ് ചിത്രത്തിലുള്ളത്.

ആക്ഷന് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിന് സംഘട്ടനമൊരുക്കാന്‍ വമ്പന്മാര്‍ അണിനിരക്കുന്നുണ്ടെന്ന് വാര്‍ത്ത നേരത്തെ തന്നെ വന്നിരുന്നു. ബാഹുബലിയ്ക്ക് ആക്ഷനൊരുക്കിയ കേച്ച കംബക്ഡിയാണ് പതിനെട്ടാം പടിയ്ക്ക് ആക്ഷനൊരുക്കന്നത്. കഴിഞ്ഞ ഡിസംബറില്‍ കേച്ചയുടെ നേതൃത്വത്തില്‍ പുതുമുഖങ്ങള്‍ക്കായി ആക്ഷന്‍ ക്യാംപ് സംഘടിപ്പിച്ചിരുന്നു.

ചിത്രത്തില്‍ നായകന് സമാനമായ അതിഥി വേഷത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് സൂചന. മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരും സിനിമയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോൾ പ്രിത്വിരാജ്ഉം ചിത്രത്തിൽ ചേർന്നിരിക്കുകയാണ്. ലൊക്കേഷനിൽ നിന്നുള്ള ചിത്രം ഓഗസ്റ് സിനിമാസ് തന്നെ പുറത്ത് വിട്ടു. എന്തായാലും മമ്മൂട്ടിക്കൊപ്പം പതിനെട്ടാം പടി കയറാൻ പ്രിത്വിരാജ്ഉം എത്തുന്നതോടെ ചിത്രത്തിലുള്ള പ്രതീക്ഷ വർധിക്കുകയാണ്.,

Prithviraj joined in pathinettampadi shooting set

Sruthi S :