പ്രണയിച്ച സമയത്ത് ഞാൻ സുപ്രിയയെ ഓഫീസിൽ കൊണ്ട് വിടാറുണ്ടായിരുന്നു – പ്രിത്വിരാജിന്റെ പ്രണയ ഓർമ്മകൾ

പ്രണയിച്ച സമയത്ത് ഞാൻ സുപ്രിയയെ ഓഫീസിൽ കൊണ്ട് വിടാറുണ്ടായിരുന്നു – പ്രിത്വിരാജിന്റെ പ്രണയ ഓർമ്മകൾ

മലയാള സിനിമയിലെ നിലപാടുകളുള്ള നടനാണ് പ്രിത്വിരാജ് . പ്രിത്വിരാജിന്റെ ഭാര്യ സുപ്രിയ ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ പ്രവർത്തനങ്ങളിൽ തിരക്കിലാണ്. ഇരുവരും പരസ്പരം അഭിനന്ദിക്കാനും സ്നേഹം പ്രകടിപ്പിക്കാനും യാതൊരു മടിയുമില്ലാത്തവരുമാണ്. ഇപ്പോൾ പ്രിത്വിരാജിന്റെ പഴയൊരു വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുകയാണ് സുപ്രിയ മേനോൻ.

വ്യാഴാഴ്ച്ചകളില്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ‘ത്രോബാക്ക് തേര്‍സ്ഡേ’ സീരീസില്‍ പൃഥ്വിരാജ് പങ്കെടുത്ത ഒരു പഴയ ടെലിവിഷന്‍ അഭിമുഖത്തിന്റെ ക്ലിപ്പിംഗ് ആണ് സുപ്രിയ പങ്കു വച്ചിരിക്കുന്നത് . ‘അയ്യാ’ എന്ന ഹിന്ദി ചലച്ചിത്രവുമായി ബന്ധപ്പെട്ടു എന്‍ ഡി ടി വിയ്ക് പൃഥ്വിരാജും റാണി മുഖര്‍ജീയും ചേര്‍ന്ന് നല്‍കിയ അഭിമുഖത്തിന്റെ ക്ലിപ്പിംഗ് ആണ് സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്.

പൃഥ്വിരാജുമായുള്ള വിവാഹത്തിന് മുന്‍പ് മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു സുപ്രിയ. ജോലിയുടെ ഭാഗമായി തന്നെയാണ് സുപ്രിയ പൃഥ്വിരാജിനെ പരിചയപ്പെടുന്നതും. പിന്നീട് പ്രണയത്തിലായ സമയത്ത് സുപ്രിയയെ പല ദിവസങ്ങളിലും താന്‍ ഓഫീസില്‍ കൊണ്ട് വിടുമായിരുന്നു എന്നും സുപ്രിയ പലപ്പോഴും തന്റെ ജോലിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു എന്ന് പറയാറുണ്ട് എന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
വിഡിയോയിൽ എൻ ഡി ടി വി യുടെ തന്നെ അവതാരിക ആയിരുന്ന സുപ്രിയയുടെ റിപ്പോർട്ടിങ് പ്രിത്വിരാജിനെ ചാനൽ കാണിക്കുന്നതും ഉണ്ട്.

മലയാള സിനിമയിലെ ‘പവര്‍ കപ്പിള്‍’ ആണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള നാല് വയസ്സുകാരി മകളുമുണ്ട് ഇവര്‍ക്ക്.

prithviraj and supriya menons memories before marriage

Sruthi S :