ലൂസിഫറിൽ സ്ത്രീവിരുദ്ധത ഉണ്ടോ? പ്രിത്വിരാജിന്റെ പ്രതികരണം!

പൃഥ്വിരാജ് സംവിധായകന്റെ ചമയമണിഞ്ഞ് കോടികൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു ലൂസിഫർ.പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ചിത്രത്തിൽ മോഹൻലാൽ നായകനായപ്പോൾ അതങ്ങ് ക്ലിക്കായി.ലാലേട്ടനെ കൂടാതെ വൻ താര നിരതന്നെ ചിത്രത്തിൽ ഉണ്ടാരുന്നു.നിരവധി സവിശേഷതകളുള്ള ചിത്രത്തിന് 130 കോടി രൂപയാണ് കളക്ഷൻ നേടാൻ കഴിഞ്ഞത്.ഈ ചിത്രത്തിൽ ഒരു ഡാൻസ് ബാറിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഐറ്റംഡാൻസ് ഗാനരംഗം സ്ത്രീവിരുദ്ധമായിപ്പോയെന്ന ആരോപണം ചിത്രം ഇറങ്ങിയതുമുതൽ ഉയർന്നിരുന്നു. എന്നാൽ ആ ആരോപണം തള്ളി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ആ ഗാനരംഗം അങ്ങനെ മാത്രമെ ചിത്രീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് പൃഥ്വിരാജ് പറയുന്നു സെക്സ്, മയക്കുമരുന്ന്, പണം തുടങ്ങിയ ദൃഷ്ടശക്തികൾ ഒരുമിക്കുന്ന ഒരു പോയിന്റായാണ് ആ ഡാൻസ് ബാർ അവതരിപ്പിച്ചത്. താൻ അങ്ങനെയാണ് ഉദ്ദേശിച്ചതെങ്കിലും അതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകർക്ക് ഉണ്ടെന്നും പൃഥ്വി പറഞ്ഞു.ഇങ്ങനെയൊക്കെ ആരോപണം ഉന്നയിക്കാൻ തുടങ്ങിയാൽ പ്രശസ്തമായ പല പെയിന്റിംഗുകളും സ്ത്രീവിരുദ്ധമാണെന്ന് പറയേണ്ടിവരുമെന്നും പൃഥ്വിരാജ് പറയുന്നു.

2019 – ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

prithviraj about lucifer

Vyshnavi Raj Raj :