വീണ്ടും ഹിന്ദി സിനിമ ! പൃഥ്വിരാജിന്റെ ആരാധകർ കാത്തിരിക്കുന്നു !

20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന്‍ ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി മലയാളത്തില്‍ മാത്രം പൂര്‍ത്തിയാക്കിയത് നൂറിലധികം ചിത്രങ്ങള്‍. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഇതര ഭാഷകളിലായി പതിനഞ്ചോളം ചിത്രങ്ങള്‍. അഭിനയ ജീവിതത്തില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കും മുന്‍പേ താന്‍ എന്നും സ്വപ്‍നം കണ്ട സംവിധായകനാവുക എന്ന ആഗ്രഹവും പൃഥ്വി യാഥാര്‍ഥ്യമാക്കി.

നന്ദനം,വാസ്തവം, ഉറുമി, മുംബൈ പോലീസ്, മെമ്മറീസ് എന്ന് നിന്റെ മൊയ്തീൻ , അയ്യപ്പനും കോശിയും , ജന ഗണ മന അങ്ങനെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു . ഒരു ദേശീയ ചലച്ചിത്ര അവാർഡ്, മൂന്ന് കേരള സംസ്ഥാന അവാർഡുകൾ, മറ്റ് നിരവധി അഭിമാനകരമായ പുരസ്‍കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ലൂസിഫർ, ബ്രോ ഡാഡി എന്നി ചിത്രങ്ങളിലൂടെ നല്ലൊരു സംവിധായകനായും തിളങ്ങി . നിർമ്മാതാവ് , പിന്നണി ഗായകൻ അങ്ങനെ സൈനയുടെ എല്ലാ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ചു .

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ,പൃഥ്വിരാജ് സൂരജ് വെഞ്ഞാറമൂട് എന്നിവർ ഒന്നിച്ച ഡ്രൈവിംഗ് ലൈസൻസ് എന്നെ സിനിമകൾ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ലൂസിഫറിന്റെ റീമേക്കിൽ ചിരഞ്ജീവിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ഡ്രൈവിംഗ് ലൈസൻസിന്റെ റീമേക്കിൽ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് എത്തുന്നത്

പൃഥ്വിരാജ് മലയാളത്തിലെ ഒരു വമ്പൻ താരം മാത്രമല്ല, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ ബോളിവുഡ് അരങ്ങേറ്റം,2012 ൽ പുറത്തിറങ്ങിയ റാണി മുഖർജി നായികയായി അയ്യ എന്ന കോമഡി ചിത്രത്തിലൂടെയാണ്, അവിടെ അദ്ദേഹം ഒരു തമിഴ് കലാവിദ്യാർത്ഥിയുടെ വേഷമാണ് അവതരിപ്പിക്കുന്നത് .തുടർന്ന് രണ്ട് പവർ-പാക്ക്ഡ് റോളുകൾ പ്രിത്വിരാജിന് ബോളിവുഡിൽ ലഭിച്ചു – ഔറംഗസേബിൽ ഒരു പോലീസുകാരനായും നാം ഷബാനയിൽ മാരകമായ ആയുധ ഇടപാടുകാരനായും.

അതിനുശേഷം ഇന്ത്യയിലുടനീളമുള്ള ആരാധകർക്ക് ഒരു വലിയ ഹിന്ദി ചിത്രത്തിലെ പൃഥ്വിരാജിന്റെ സാന്നിധ്യം വളരെയധികം നഷ്ടമായി. അഞ്ച് വർഷത്തെ ഇടവേള അവസാനിപ്പിച്ച് ബോളിവുഡിലേക്ക് തിരിച്ചുവരാൻ താരത്തിന് വേണ്ടിയുള്ള ആഗ്രഹത്തിലാണ് പ്രേക്ഷകർ . അയ്യ, ഔറംഗസേബ്, നാം ശബാന എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ഇപ്പോഴും പരക്കെ ചർച്ച ചെയ്യപ്പെടുന്നുണ്ട് .ഹിന്ദി പ്രേക്ഷകരിൽ ചെലുത്തിയ സ്വാധീനത്തിന്റെ തെളിവാണ് അത് .

വീഡിയോ കാണാം

കൂടാതെ, ആക്ഷൻ, കോമഡി, ഹൊറർ, ഗ്രിറ്റി ഡ്രാമ, ത്രില്ലർ, റൊമാൻസ് എന്നിവയിൽ അദ്ദേഹം സമർത്ഥനാണ്. ആകർഷകമായ സ്‌ക്രീൻ സാന്നിധ്യത്തിനും മികച്ച അഭിനയ മികവും അദ്ദേഹത്തിനുണ്ട് . ഇത് അദ്ദേഹത്തെ ഒരു ആധുനിക ഹിന്ദി വാണിജ്യ പോട്ട്‌ബോയിലറിന് തികച്ചും അനുയോജ്യനാക്കുന്നു.

അടുത്തിടെ, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ, നാഗ ചൈതന്യ, പ്രഭാസ്, വിജയ് സേതുപതി തുടങ്ങിയ തെന്നിന്ത്യൻ താരങ്ങളെല്ലാം തങ്ങളുടെ ബോളിവുഡ് അരങ്ങേറ്റം നടത്തുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്. ‘പാൻ ഇന്ത്യൻ’ സിനിമകൾ എല്ലാ ചർച്ചയായി മാറുകയും ബോക്‌സ് ഓഫീസ് ഹിറ്റ് ഉണ്ടകുയും ചെയ്യുമ്പോൾ,സൂപ്പർസ്റ്റാർ പൃഥ്വിരാജ് സുകുമാരനും ഈ മത്സരത്തിൽ ചേരുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ

AJILI ANNAJOHN :