ട്രോളുകള്‍ വരട്ടെ, അവയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു

നടനായും സംവിധായകനായും , നിർമ്മാതാ വെന്ന നിലയിലും സിനിമയിൽ തനെറ്തായ ഇടം നേടിയെടുത്ത നടനാണ് പൃഥ്വിരാജ്. അഭിനയത്തിന്റെ തുടക്കകാലത്ത് സീനിയര്‍ താരങ്ങളെ എടാ എന്നുവിളിക്കേണ്ടി വന്ന അനുഭവത്തെ കുറിച്ച്‌ തുറന്ന് പറയുകയാണ് പൃഥ്വിരാജ്

പണ്ട് അഭിനയത്തിന്റെ തുടക്കകാലത്ത് അച്ഛന്‍ സുകുമാരനൊപ്പം ഉണ്ടായിരുന്ന താരങ്ങള്‍ക്കൊപ്പമായിരുന്നു അഭിനയം. തന്റെ സുഹൃത്തിന്റെ വേഷം ചെയ്ത ജഗദീഷേട്ടനെ ഒക്കെ എടാ എന്ന് സിനിമയില്‍ വിളിക്കേണ്ട വന്നിട്ടുണ്ട്. ചക്രം എന്ന സിനിമയില്‍ ശ്രീഹരി എന്ന നടന്‍ തന്നെ ചന്ദ്രേട്ടാ എന്ന് വിളിച്ചിരുന്നു. തന്റെ ഇരട്ടി പ്രായമെങ്കിലും ഉണ്ടാകും അദ്ദേഹത്തിന് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

ഇന്ന് തനിക്കെതിരെ വരുന്ന ട്രോളുകളെ കുറിച്ചും പൃഥ്വിരാജിന് മികച്ച അഭിപ്രായമാണ്. ട്രോളുകള്‍ വരട്ടെ, അവയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു., അതില്‍ ചിലത് വളരെ ക്രിയേറ്റീവാണ്. താന്‍ എഴുതുന്ന ഇംഗ്ലീഷിന് തന്റെ ചിന്തകളുടെ ആശയവിനിമയം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഭാശഷയുടെ പ്രശ്‌നമായി കരുതുന്നു. എന്റെ ഭാഗത്താവും തെറ്റ്. എന്നാലും ചില ട്രോളുകള്‍ വളരെ വളരെ ക്രിയേറ്റിവാണ് എന്നും പൃഥ്വിരാജ് വ്യക്തമാക്കി,

Noora T Noora T :