ആടുജീവിത’ത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പൃഥ്വിരാജ് നാട്ടിലേക്ക് തിരിയിച്ചെത്തുകയാണ്. അതിന്റെ
സന്തോഷത്തിലാണ് ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയയും മകള്‍ അലംകൃതയും. ‘എന്റെ അച്ഛന് വരുന്നു’ എന്ന് ചോക്ക് കൊണ്ട് എഴുതുന്ന വീഡിയോയാണ് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
പിന്നാലെ കമന്റുമായി പൃഥ്വിരാജും എത്തി. ”തിരികെ വന്ന് ക്വാറന്റൈന് പൂര്‍ത്തിയാക്കി എന്റെ രാജകുമാരിയെയും റാണിയെയും കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ” എന്നാണ് പൃഥ്വിരാജിന്റെ കമന്റ്.
ജോര്‍ദാനില്‍ നിന്നും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പൃഥ്വിരാജു സംഘവും നാട്ടിലെത്തുന്നത് . ഡല്‍ഹിയിലെത്തുന്ന സംഘം അവിടെനിന്നാകും കൊച്ചിയിലെത്തുക. സംവിധായകന് ബ്ലെസിയടക്കം 58 പേരാണ് സംഘത്തിലുള്ളത്. നാട്ടിലെത്തിയാല്‍ എല്ലാവരെയും ക്വാറന്റീനിലാക്കും.