ഞാൻ തിരികെ വന്നപ്പോൾ ആകെ മാറി; സിനിമയിൽ നിന്ന് മാറി നിന്നതിന്റെ പിന്നിലെ സംഭവം വെളിപ്പെടുത്തി പ്രേം കുമാർ

ജയറാമിനൊപ്പം ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പ്രേം കുമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള കാരണം തുറന്നു പറയുകയാണ്‌ താരം. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രേം കുമാര്‍ പറഞ്ഞതിങ്ങനെ.. ‘തൊണ്ണൂറുകളില്‍ ഓടിനടന്ന് അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു. പിന്നീട് ഒരേപോലെയുള്ള വേഷങ്ങള്‍ തുടരെ വന്നപ്പോള്‍ ചില സിനിമകള്‍ വേണ്ടെന്നുവച്ചു. 2001 ലായിരുന്നു എന്റെ വിവാഹം. ഭാര്യ ജിഷ. വിവാഹശേഷം എട്ടുവര്‍ഷത്തോളം ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. അതും മറ്റു വ്യക്തിപരമായ അസൗകര്യങ്ങളുമാണ് സിനിമയില്‍ നിന്നൊരു ബ്രേക്ക് എടുക്കാന്‍ കാരണമായത്. അല്ലാതെ മനഃപൂര്‍വം സിനിമയില്‍ നിന്നും മാറിനിന്നതല്ല. ആറ്റുനോറ്റിരുന്നു മകള്‍ ജനിച്ച ശേഷമാണ് വീണ്ടും സിനിമകള്‍ നോക്കിത്തുടങ്ങിയത്. അപ്പോഴേക്കും സംവിധായകരും നടന്മാരും സിനിമ മൊത്തത്തിലും മാറിയിരുന്നു. പരിചയമുള്ള സംവിധായകര്‍ സിനിമ ചെയ്യാതെയായി. അങ്ങനെ റീഎന്‍ട്രി പിന്നെയും വൈകി. ‘ അരവിന്ദന്റെ അതിഥികള്‍, പഞ്ചവര്‍ണത്ത, പട്ടാഭിരാമന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് പ്രേംകുമാര്‍ . അടി കപ്യാരെ കൂട്ടമണി ടീമിന്റെ പുതിയ ചിത്രം ഉറിയടി, വാർത്തകൾ ഇതുവരെ, ജാലിയൻ വാലാബാഗ് എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമകൾ.

സിനിമയിൽ എത്തിയിട്ട് മുപ്പത് വർഷം പൂർത്തിയാവുകയാണ്. നൂറ്റിയമ്പതോളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. നയകനായും ഹാസ്യതാരമായും വ്യത്യമായ റോളുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ സിനിമയിൽ തിളങ്ങി നന്നിരുന്ന സമയത്ത് താരം അപ്രത്യക്ഷമാകുകയായിരുന്നു.

പിഎ ബക്കർ സംവിധാനം ചെയ്ത സഖാവ് കൃഷ്ണപിള്ള എന്ന ചിത്രത്തിലൂടെയാണ് ആദ്യം ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് . അതിൽ വളരെ സീരിയസ് കഥാപാത്രമായിരുന്നു.പക്ഷേ ചിത്രീകരണം പൂർത്തിയായെങ്കിലും ആ സിനിമ വെളിച്ചം കണ്ടില്ല. അതിനു ശേഷം ദൂരദർശനിൽ ലംബോ എന്നൊരു ടെലിഫിലിമിൽ അഭിനയിച്ചു. അത് ഹിറ്റായതോടെ ഞാൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. നർമ്മത്തിന് പ്രധാന്യം നൽകി കൊണ്ട് ഒരുക്കിയതായിരുന്നു അത്. കുടുതലും കോമഡി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയിരുന്നത്.

prem kumar- reveals- about return

Noora T Noora T :