‘പ്രണയത്തിന് അതിരുകളില്ല’; പ്രണയ ചിന്തകള്‍ പങ്കുവെച്ച് പ്രായാഗ മാര്‍ട്ടിന്‍

പ്രണയത്തിന് അതിരുകളിലെന്ന് നടി പ്രായാഗ മാര്‍ട്ടിന്‍. മതത്തിന് മുകളില്‍ നില്‍ക്കുന്നതായിരിക്കണം പ്രണയമെന്നാണ് പ്രയാഗയുടെ കഴിച്ചപ്പാടിൽ. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് പ്രണയ ചിന്തകള്‍ പങ്കുവെച്ചത്

അതെ സമയം സീരിയസായിട്ടുള്ള പ്രണയം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും. ഉടൻ വിവാഹം ഉണ്ടാവില്ലെന്നും പ്രയാഗ വ്യക്തമാക്കി

‘സ്‌നേഹത്തിന് അതിരുകളില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മള്‍ ഓരോരുത്തരെയും പരിചയപ്പെടുമ്പോള്‍ അവരോട് ആദ്യം ബഹുമാനം തോന്നും. അതുതന്നെയാണ് സ്‌നേഹം എന്നു പറയുന്നത്. പിന്നീട് അയാളെ അടുത്തറിയുമ്പോള്‍ അത് പ്രണയമായി മാറുന്നു. അപ്പോഴൊന്നും ഒരിക്കലും ജാതിയും മതവും ഒന്നും നോക്കാറില്ല. വിവാഹത്തിലേക്ക് എത്തുമ്പോഴാണ് ഇത് ചിലര്‍ക്ക് പ്രശ്‌നമായി മാറുന്നത്. ഒരുപാട് നാള്‍ അതിരുകളില്ലാതെ സ്‌നേഹിക്കുകയും വിവാഹമെന്ന നിര്‍ണായക ഘട്ടത്തില്‍ മതത്തിന്റെയും ജാതിയുടെയും അതിരുകള്‍ പറഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്നതിനോട് യോജിക്കാനാവില്ല. എന്നും മതത്തിന് മുകളില്‍ നില്‍ക്കുന്നതായിരിക്കണം പ്രണയം.’ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ പ്രയാഗ പറഞ്ഞു.

പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ എത്തിയ പ്രയാഗ മാർട്ടിൻ ഒരു മുറൈ വന്ത് പാർത്തയാ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.

ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.

Prayaga Martin

Noora T Noora T :