പ്രേക്ഷകര്‍ എന്നെ മറക്കുമെന്ന് ഒരുപാട് പേര്‍ എന്നോട് പറഞ്ഞു, അതാണ് ഞാന്‍ ആഗ്രഹിച്ചതും; പ്രയാഗ മാര്‍ട്ടിന്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. ശേഷം സിനിമയില്‍ നിന്നും ഒരിടവേളയെടുത്തിരുന്ന താരം ഇപ്പോള്‍ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഈ വേളയില്‍ ഒരു മാധ്യമത്തിന് നല്‍കിയ ്ഭിമുഖത്തില്‍ സിനിമയില്‍ നിന്ന് ഒരു വര്‍ഷം നീണ്ട ഇടവേളയെടുത്തതിനെ കുറിച്ച് പറയുകയാണ് നടി.

സിനിമയില്‍ സജീവമാകാന്‍ തന്നെ ഒരുപാടു പേര്‍ ഉപദേശിച്ചിരുന്നുവെന്നും എന്നാല്‍ ഇടവേളയെടുക്കുക എന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്നുമാണ് പ്രയാഗ വ്യക്തമാക്കിയിരിക്കുന്നത്.

കുറച്ചു നാളത്തേയ്ക്ക് ഒരു ഇടവേള താനാഗ്രഹിച്ചിരുന്നു, എന്നാല്‍ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഞാന്‍ മുമ്പ് ചെയ്ത വേഷങ്ങളില്‍ നിന്ന് ഒരു മാറ്റം വേണമായിരുന്നു. പ്രേക്ഷകര്‍ എന്നെ മറക്കുമെന്ന് ഒരുപാട് പേര്‍ എന്നോട് പറഞ്ഞു, അതാണ് ഞാന്‍ ആഗ്രഹിച്ചതും. അവര്‍ പഴയ എന്നെ മറക്കട്ടെ എന്ന്.

മലയാളത്തില്‍ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ ആര്‍ക്കുവേണമെങ്കിലും ചെയ്യാമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രയാഗയ്ക്ക് മാത്രമേ അത് ചെയ്യാന്‍ കഴിയൂ എന്ന കഥാപാത്രമില്ല. ഭാഗ്യം കൊണ്ട് ഞാന്‍ ഒരുപാട് വാണിജ്യ ഹിറ്റുകളുടെയും നിരൂപക പ്രശംസ നേടിയ സിനിമകളുടെയും ഭാഗമായിരുന്നു എന്നുമാണ് നടി പറയുന്നത്.

നിലവില്‍ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിലാണ് പ്രയാഗ അഭിനയിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ നടിയുടെ ചിത്രങ്ങളെല്ലാം തന്നെ അടുത്തിടെ വൈറലായിരുന്നു.

Vijayasree Vijayasree :