അപ്പുയെന്ന പ്രണവ് മോഹൻലാൽ സിംപിളാണ്; ആരാധകന്റെ വൈറൽ കുറിപ്പ്

എങ്ങനെ ലളിതമായ ജീവിതം നയിക്കാമെന്നു നടൻ പ്രണവ് മോഹൻലാലിനെ കണ്ടു പഠിക്കണമെന്നു ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് . യാത്രയും വായനയുമാണ് പ്രണവിന്റെ ജീവിതമെന്ന് മോഹൻലാൽ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സാധാരണ താരങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് പ്രണവിന്റെ ജീവിതം. രണ്ട് സിനിമ പുറത്തു വന്നിട്ടും പ്രശസ്തിക്കോ അഭിമുഖങ്ങൾക്ക് മുഖം കാണിക്കാൻ പ്രണവിന് താല്പര്യമില്ല. പ്രണവിനെ അവിചാരിതമായി കണ്ട സംഭവമാണ് യുവാവ് പങ്കുവെച്ചിരിക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത സംഭവം എന്നാണ് പ്രണവിനെ കണ്ട സാഹചര്യത്തെ കുറിച്ച് യുവാവ് പറയുന്നത്.

ഹംപി യാത്രക്കിടയിലാണ് യുവാവ് പ്രണവിനെ പരിചയപെടുന്നത് തങ്ങൾ ആയിരം രൂപയുടെ മുറിയെടുത്തപ്പോൾ താരം വെറും നിലത്തു റെന്റ് കെട്ടിയാണ് താമസിച്ചിരുന്നത്.
രണ്ടു ദിവസം സത്യം പറഞ്ഞാൽ സിംപിൾ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന് തങ്ങൾ നോക്കി പഠിച്ചു. ഒരു തുള്ളി മദ്യമോ കഞ്ചാവോ മറ്റെന്തെങ്കിലും ലഹരിയോ അയാൾ ഉപയോഗിക്കുന്നത് കണ്ടില്ലയെന്ന് യുവാവ് കുറിപ്പിൽ പറയുന്നു . ഹംപിയിലെ മലകളിൽ ഓടി കേറാനും വിദേശികളോട് സംസാരിച്ചിരിക്കാനും, ടെന്റിൽ ചെറിയ വെളിച്ചത്തിൽ പുസ്തകങ്ങൾ വായിക്കാനും, കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാൻ മനുഷ്യന് ഒന്നും ഇല്ലെന്നും, പ്രണവിൽ നിന്ന് രണ്ടു ദിവസം കൊണ്ട് പഠിച്ചെന്നും യുവാവ് കുറിക്കുന്നു .

തിരിച്ചു പോരാൻ കാറിൽ കയറുമ്പോൾ എങ്ങനെ പോകുമെന്ന തന്റെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് കുഴപ്പമില്ല ബ്രോ ഇവിടന്നു ബസ് ഉണ്ട് സിറ്റിയിലോട്ടു പിന്നെ ട്രെയിൻ കിട്ടീട്ടില്ല. എങ്ങനേലും പോവും എന്നായിരുന്നത്രെ താരത്തിന്റെ മറുപടി. ഒത്തിരി സന്തോഷത്തോടെയും ബഹുമാനത്തോടെയും കൈ കൊടുത്ത് താൻ പിരിയുമ്പോൾ കഫേയിലെ ഹിന്ദിക്കാരി ഓണർ ആന്റി പറഞ്ഞത് ഓർത്തുപോയെന്നും ആരാധകൻ പറയുന്നു .ആൽവിൻ അതാണ് കേരള സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ മകൻ. ഇയാൾ ഇടക്ക് ഇവടെ വരും. ഇത് പോലെ ജീവിക്കുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, അഭിഷേക് ബച്ചനെ പോലെ ഉള്ളവർ പ്രണവിനെ ഒന്ന് കാണണം. ഡൈ ഹാർഡ് മമ്മൂട്ടി ഫാൻ ആയ താൻ ഇത് പോലെ ഒരു മകനെ വളർത്തിയതിൽ മോഹൻലാലിന് മനസിൽ കയ്യടിച്ചുവെന്നും യുവാവ് പോസ്റ്റിൽ കുറിച്ചിരിക്കുന്നു . .

Noora T Noora T :