കയ്യിൽ ക്യാമറയേന്തി, ഒറ്റക്കണ്ണടച്ച് കള്ളച്ചിരിയോടെയുള്ള ലാലേട്ടൻ, അതുപോലെയാകുമോ പ്രണവ് മോഹൻലാൽ? ; പ്രണവിന്റെ ജന്മദിനത്തിൽ ആരാധകർ ചർച്ച ചെയ്യുന്ന വിഷയം; ആശംസകൾ നേർന്ന് ലാലും !

വിനീത് ശ്രീനിവാസന്‍ സംവിധാനം നിർവഹിച്ച പുതിയ ചിത്രമായ ഹൃദയത്തിലെ പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രണവിന്റെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

പോസ്റ്ററിലെ ക്യാമറ പിടിച്ചുള്ള പ്രണവിന്റെ ലുക്ക് വളരെയധികം ചർച്ചയായിരിക്കുകയാണ്. അതിന്റെ പ്രധാന കാരണം, മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത് എന്നതാണ്. പോസ്റ്ററിന് താഴെ വരുന്ന കമന്റുകളും ഇതുതന്നെയാണ്.. ചിത്രം സിനിമയില്‍ മോഹന്‍ലാല്‍ ക്യാമറയുമായി നില്‍ക്കുന്ന പോസ്റ്ററിന്റെ പടങ്ങളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്.

ചിത്രത്തിലെ പോസ്റ്റര്‍ കൂടാതെ മോഹന്‍ലാലിന്റെ പല മുന്‍കാല ചിത്രങ്ങളും ‘ക്ലോസ് ഇനഫ്’ ക്യാപ്ഷനുകളുമായി കമന്റുകളില്‍ നിറയുന്നുണ്ട്. അതേസമയം പ്രണവിനെ കുറിച്ച് ഒരുപാട് സംസാരിക്കാനുണ്ടെന്നും തല്‍ക്കാലത്തേക്ക് ഈ പോസ്റ്റര്‍ മാത്രം പങ്കുവെക്കുകയാണെന്നും വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കിലെഴുതി.

അപ്പുവിനെ കുറിച്ച് ഒത്തിരിയേറെ കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. സിനിമ പുറത്തിറങ്ങി ആളുകള്‍ കാണുന്നത് വരെ ഞാന്‍ കാത്തിരിക്കാമെന്ന് വെക്കുകയാണ്. തല്‍ക്കാലത്തേക്ക് ഈ പോസ്റ്റര്‍ മാത്രം ഇവിടെ പങ്കുവെക്കുന്നു. ഏറ്റവും ഏറ്റവും പ്രിയപ്പെട്ട പ്രണവ് മോഹന്‍ലാലിന് ജന്മദിനാശംസകള്‍,’ വിനീത് പറയുന്നു.

മകന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു മോഹന്‍ലാല്‍ ഹൃദയത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. ‘പ്രണവിന്റെ പുതിയ ചിത്രമായ ഹൃദയത്തിന്റെ പോസ്റ്റര്‍ എല്ലാവരുമായി പങ്കുവെക്കുകയാണ്. ഹാപ്പി ബര്‍ത്ത്‌ഡേ അപ്പു. നിനക്കും സിനിമയിലെ മറ്റെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.’ എന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്.

ചെറിയ ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. നാല്‍പ്പത് വര്‍ഷത്തിന് ശേഷം മെറിലാന്റ് നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിശാഖാണ് ഹൃദയം നിര്‍മ്മിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയുടെ കോ പ്രൊഡ്യൂസറായിരുന്നു വിശാഖ്. കൂടെ ഹെലനിലെ നായകനായ നോബിള്‍ തോമസും നിര്‍മ്മാണ രംഗത്ത് ഉണ്ട്.പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്‍ശന്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

about pranav mohanlal

Safana Safu :