ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ്

ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈയിടെ തന്റെയൊരു സുഹൃത്ത് പ്രകാശ് നിങ്ങൾക്ക് ​അഭിപ്രായം പറയാൻ ധൈര്യമുണ്ടെന്നും തനിക്കതില്ലെന്ന് പറഞ്ഞു.

ചരിത്രം എഴുതുമ്പോൾ കുറ്റങ്ങൾ ചെയ്തവരെ വിട്ടുകളഞ്ഞേക്കും. എന്നാൽ, നിശബ്ദത പാലിച്ചവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബോളിവുഡിലെ പലർക്കും തന്നോടൊപ്പം സിനിമയിൽ പ്രവർത്തിച്ചാൽ അർഹതപ്പെട്ടത് ലഭിക്കില്ലെന്ന ആശങ്കയുണ്ട് എന്നും പ്രകാശ് രാജ് പറഞ്ഞു.

മാത്രമല്ല, സർക്കാറിനെതിരെ സംസാരിച്ചാൽ അവസരം നഷ്ടപ്പെടുമോയെന്ന ചോദ്യത്തിന് മുമ്പ് ലഭിച്ചത്രയും അവസരങ്ങൾ ലഭിക്കില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക് താ​രം ഫ​വാ​ദ് ഖാ​നും വാ​ണി ക​പൂ​റും അ​ഭി​ന​യി​ച്ച ‘അ​ബി​ർ ഗു​ലാ​ൽ’ സി​നി​മ​യുടെ പ്രദർശനം നിരോധിച്ചതിനെതി​രെ ന​ട​ൻ പ്ര​കാ​ശ് രാ​ജ്.

അ​തി​ർ​ത്തി​ക​ൾ​ക്ക​തീ​ത​മാ​യി ചി​ന്തി​ക്കാ​നും ന​ല്ല ചി​ത്ര​ങ്ങ​ളെ സ്വീ​ക​രി​ക്കാ​നും പ്രേ​ക്ഷ​ക​ർ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ല ആ​ളു​ക​ളെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള​താ​ണ്, ഭി​ന്നി​പ്പി​ക്കാ​നു​ള്ള​ത​ല്ല.

ബാ​ല പീ​ഡ​നം, അ​ശ്ലീ​ലം​ പോ​ലു​ള്ളവയുണ്ടെ​ങ്കി​ലൊ​ഴി​കെ വി​വാ​ദ​ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ള്ള സി​നി​മ​ക​ൾ നി​രോ​ധി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് ത​ന്റെ അ​ഭി​പ്രാ​യം. സി​നി​മ കാ​ണാ​നും അ​ഭി​പ്രാ​യം രൂ​പ​വ​ത്ക​രി​ക്കാ​നു​മു​ള്ള അ​വ​സ​രം പ്രേ​ക്ഷ​ക​ർ​ക്കു​ണ്ടാ​ക​ണം. സി​നി​മ​ക​ളെ ചു​റ്റി​പ്പ​റ്റി​യു​ള്ള പ്ര​തി​ഷേ​ധം ഭ​യം സൃ​ഷ്ടി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​ണ് എന്നും പ്രകാശ് രാജ് പറഞ്ഞു.

Vijayasree Vijayasree :