ഹണി റോസിനെ കണ്ടെത്തി നടി പ്രാചി തെഹ്ലാന്‍; വൈറലായി ചിത്രം

നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഈ ചിത്രത്തില്‍ എന്നെ കണ്ടുപിടിക്കാമോ? എന്ന് ചോദിച്ചു കൊണ്ട് നടി ഹണി റോസ് പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സ്‌കൂള്‍ കാലഘട്ടത്തെ ഒരു ചിത്രമായിരുന്നു ഹണി പങ്കുവച്ചത്. ഒരേ പോലുള്ള യൂണിഫോമും ഹെയര്‍സ്‌റ്റൈലുമായി നില്‍ക്കുന്ന കുട്ടികള്‍ക്കിടയില്‍ നിന്നും ഹണിയെ കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

‘എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന നിമിഷങ്ങള്‍. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ എന്നെ കണ്ടുപിടിക്കൂ’ എന്നായിരുന്നു ഹണി കുറിച്ചത്. പിന്നാലെ താരത്തെ കണ്ടെത്തി നടി പ്രാചി തെഹ്ലാന്‍ രംഗത്തെത്തി. പ്രാചിയുടെ കമന്റ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

‘മഞ്ഞ സാരിയുടുത്ത ടീച്ചറുടെ വലതു വശത്ത് നില്‍ക്കുന്ന ആദ്യത്തെ പെണ്‍കുട്ടി. മുകളില്‍ നിന്ന് മൂന്നാം നിരയില്‍. നീളം കുറഞ്ഞ മുടിയുള്ള കുട്ടി’ എന്നാണ് പ്രാചിയുടെ കമന്റ്. പ്രാചിയുടെ കമന്റിന് ‘അതേ’ എന്ന മറുപടിയുമായി ഹണി റോസും എത്തിയിട്ടുണ്ട്.

ആരാധകരും കുട്ടി ഹണിയെ കണ്ടെത്തി രംഗത്തെത്തിയിട്ടുണ്ട്. ഹണിയെ കണ്ടെത്താന്‍ യാതൊരു ബുദ്ധിമുട്ടില്ല എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഹണി പഠിച്ചത് മൂലമറ്റം സ്‌കൂളിലാണെന്നും ആ മഞ്ഞ സാരി അണിഞ്ഞ ടീച്ചറിന്റെ പേര് മധു എന്നാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

Vijayasree Vijayasree :