കമെന്റുകൾ വരുമ്പോൾ അമ്മ അറിഞ്ഞോളും; ആ രഹസ്യം പുറത്ത് വിട്ട് പ്രാർത്ഥന; ഏറ്റെടുത്ത് സോഷ്യൽമീഡിയ

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഇന്ദ്രജിത്ത്. സോഷ്യൽമീഡിയയിൽ സജീവ സാന്നിധ്യമായി മാറിയ താരകുടുംബത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പ്രാർത്ഥന അമ്മ പൂർണിമയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ കാണിച്ച ഒരു കുസൃതി ആണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാക്കുന്നത്.

സ്വന്തമായി ഒരു ഇൻസ്റ്റ പ്രൊഫൈൽ ഉണ്ടെങ്കിലും പ്രാർത്ഥന തന്റെ ഫോട്ടോ അമ്മയുടെ ഇൻസ്റ്റ പ്രൊഫൈൽ വഴി പങ്കു വച്ചിരിക്കുകയാണ്. അതിനു പ്രാർത്ഥന എഴുതിയ ക്യാപ്ഷൻ ആണ് ഏറെ രസകരം.നഖങ്ങളിൽ നെയിൽ കളർ പുരട്ടിയ ഫോട്ടോ പോസ്റ്റ്‌ ചെയ്ത ശേഷം പ്രാർത്ഥന അമ്മ പൂർണിമയുടെ ഇൻസ്റ്റ പ്രൊഫൈലിൽ കുറിച്ചതിങ്ങനെ.

ആരും പറയില്ല കമെന്റുകൾ വരുമ്പോൾ അമ്മ അറിഞ്ഞോളും എന്നും ഇല്ല മല്ലയ്യ എന്നും ഒക്കെയാണ് കമന്റുകളിൽ ചിലത്. നടി ഷോൺ റോമി അടക്കമുള്ളവർ പോസ്റ്റിനു താഴെ കമന്റ്‌ ചെയ്തിട്ടുണ്ട്. ഒരു ഗായികയും സംഗീത സംവിധായികയും കൂടെയാണ് പ്രാർത്ഥന എന്ന പാത്തു.

മോഹൻലാൽ എന്ന ചിത്രത്തിലെ ഹിറ്റ്‌ ചാർട്ടുകളിൽ ഇടം നേടിയ ലാലേട്ടാ എന്ന ഗാനം പാടിയത് പ്രാർത്ഥനയാണ്. അടുത്തിടെ പ്രാർത്ഥന ഈണമിട്ട ഒരു ഗാനം പ്രിത്വിരാജ് പുറത്തിറക്കിയിരുന്നു.

Noora T Noora T :