ലോക്ഡൗൺ ലംഘിച്ച് കാറിൽ കയറിയതിന് മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെ അറസ്റ്റിലായെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലോക്ക് ഡൌൺ ലങ്കിച്ച് സുഹൃത്തുക്കൾക്കൊപ്പം കാറിൽ കറങ്ങി നടന്നതിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇത് സത്യമല്ലെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് പൂനം പാണ്ഡെയിപ്പോൾ.
കഴിഞ്ഞ ദിവസം വീട്ടിലിരുന്ന് താൻ തുടർച്ചയായി സിനിമകൾ കാണുകയായിരുന്നുവെന്നും പുറത്തിറങ്ങിയിട്ടില്ലെന്നുമാണ് പൂനത്തിന്റെ വിശദീകരണം. താനും സുഹൃത്തും വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നും അവർ പറയുന്നു.സംവിധായകനായ സാം അഹമ്മദാണ് പൂനത്തിനൊപ്പമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇരുവരും സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും പൊലീസ് പിടിച്ചെടുത്തിരുന്നു .
പൂനം പാണ്ഡെ അറസ്റ്റിലായ വിവരം ഡെപ്യൂട്ടി കമ്മീഷണർ സാൻഗ്രാസിങ് നിഷാന്ദർ സ്ഥിരീകരിച്ചിരുന്നു ഇരുവർക്കുമെതിരെ ഐ.പി.സി സെക്ഷൻ 188, 269 തുടങ്ങിയ വകുപ്പുകൾക്കൊപ്പം ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
POOONAM PANDEY