Connect with us

ഞങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല, വീട്ടിലിരുന്ന് സിനിമ കാണുകയായിരുന്നു; വിശദീകരണവുമായി പൂനം പാണ്ഡെ……

Bollywood

ലോക്​ഡൗൺ ലംഘിച്ച് കാറിൽ കയറിയതിന് മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെ അറസ്​റ്റിലായെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലോക്ക് ഡൌൺ ലങ്കിച്ച് സുഹൃത്തുക്കൾക്കൊപ്പം കാറിൽ കറങ്ങി നടന്നതിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇത് സത്യമല്ലെന്ന് പറഞ്ഞ് രം​ഗത്തുവന്നിരിക്കുകയാണ് പൂനം പാണ്ഡെയിപ്പോൾ.

കഴിഞ്ഞ ദിവസം വീട്ടിലിരുന്ന് താൻ തുടർച്ചയായി സിനിമകൾ കാണുകയായിരുന്നുവെന്നും പുറത്തിറങ്ങിയിട്ടില്ലെന്നുമാണ് പൂനത്തിന്റെ വിശദീകരണം. താനും സുഹൃത്തും വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നും അവർ പറയുന്നു.സംവിധായകനായ സാം അഹമ്മദാണ്​ പൂനത്തിനൊപ്പമുണ്ടായിരുന്നത്​. ഞായറാഴ്​ച രാത്രി എട്ട്​ മണിയോടെയാണ്​ സംഭവം. ഇരുവരും സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും ​പൊലീസ്​ പിടിച്ചെടുത്തിരുന്നു ​.

പൂനം പാണ്ഡെ അറസ്​റ്റിലായ വിവരം ഡെപ്യൂട്ടി കമ്മീഷണർ സാൻഗ്രാസിങ്​ നിഷാന്ദർ സ്ഥിരീകരിച്ചിരുന്നു ഇരുവർക്കുമെതിരെ ഐ.പി.സി സെക്ഷൻ 188, 269 തുടങ്ങിയ വകുപ്പുകൾക്കൊപ്പം ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്​.

POOONAM PANDEY

More in Bollywood

Trending

Recent

To Top