പലപ്പോഴും വിവാദങ്ങളിൽ ചെന്ന് പെടാറുള്ള നടിയാണ് പൂനം പാണ്ഡെ. ഇപ്പോഴിതാ നടിയെ ബലമായി ചുംബിക്കാൻ ശ്രമിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പൂനം പാണ്ഡെ ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. നടിയുടെ ആരാധകനെന്ന് പറഞ്ഞെത്തിയ യുവാവ് സെൽഫി എടുക്കാനെത്തുകയും നടിയെ ബലമായി ചുംബിക്കാൻ ശ്രമിക്കുകയും ആയിരുന്നു.
പിറകിലൂടെയെത്തിയ യുവാവ് സംസാരിക്കാൻ ആരംഭിക്കുമ്പോൾ തന്നെ താരം ഞെട്ടിത്തിരിഞ്ഞു നോക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് സെൽഫി എടുക്കുന്നതിനിടെ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പൂനം പാണ്ഡെ യുവാവിനെ തള്ളിമാറ്റുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
പിന്നാലെ ആരാധകരും മാധ്യമപ്രവർത്തകരും ചേർന്ന് യുവാവിനെ ശാസിക്കുകയും കടന്ന് പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. യുവാവിന്റെ പ്രവർത്തിക്കെതിരെ വൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അതേസമയം, കഴിഞ്ഞ വർഷം താൻ മരിച്ചെന്ന് വ്യാജ വാർത്ത പുറത്തുവിട്ടിരുന്നു.
ഞങ്ങൾ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങിയെന്ന വിവരം ദുഖത്തോടെ പങ്കുവെക്കുന്നു. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം എന്ന കുറിപ്പോടെയാണ് മരണവാർത്ത പങ്കുവച്ചിരിക്കുന്നത്.