നടി പൂജ ഹെഗ്‌ഡെയ്ക്ക് വ ധഭീ ഷണി; തുറന്ന് പറഞ്ഞ് നടി

നിരവധി ആരാധകരുള്ള താരമാണ് പൂജ ഹെഗ്‌ഡെ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയ്ക്ക് വ ധഭീഷണിയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പൂജ ഹെഗ്‌ഡെ.

തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം പൂര്‍ണമായും അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് താരം അറിയിച്ചു. തനിക്ക് ഒരു തരത്തിലുള്ള ഭീ ഷണിയും ലഭിച്ചിട്ടില്ല. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് ആരാണെന്ന് തനിക്കറിയില്ലെന്നും നടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ നടിയ്ക്ക് വ ധഭീ ഷണിയുള്ളതായി വാര്‍ത്തകള്‍ പ്രചരിച്ചത്.

ദുബായില്‍വെച്ച് ഒരു അപരിചിതനുമായി താരം വഴക്കിട്ടിരുന്നതായും ഈ സംഭവത്തിന് പിന്നാലെ നടി വധഭീഷണി നേരിട്ടെന്നുമായിരുന്നു വാര്‍ത്തകള്‍. പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയതോടെ വാര്‍ത്തകളും പോസ്റ്റുകളും അപ്രത്യക്ഷമാവുകയായിരുന്നു.

Vijayasree Vijayasree :